സൂര്യ-ചന്ദ്രമാർക്കുള്ളത് പോലെ തന്നെ അവരുടെ ഗ്രഹണങ്ങൾക്കും ജ്യോതിഷത്തിൽ പ്രധാന്യമുണ്ട്. ജീവിതത്തിൽ ശുഭ അശുഭ കാര്യങ്ങൾക്ക് ഇത് കാരണമാകും. ഒക്ടോബറിൽ 15 ദിവസത്തിനുള്ളിൽ രണ്ട് ഗ്രഹണങ്ങളും നടക്കും. ഇത് പല രാശിക്കാർക്കും മാറ്റങ്ങൾക്ക് കാരണമാകും. ചില രാശിക്കാർക്ക് ഇത് വഴി സാമ്പത്തിക നേട്ടങ്ങളും കരിയറിൽ മുന്നേറ്റങ്ങളും ഉണ്ടാക്കും.
ഗ്രഹണം എപ്പോൾ
രാത്രി 14.08-ന് ആരംഭിക്കുന്ന ഗ്രഹണം പുലർച്ചെ വരെ നീണ്ടു നിൽക്കും. ചന്ദ്ര ഗ്രഹണം ഒക്ടോബർ 25-ന് ഉച്ചക്കും പുലർച്ചെ 6.2-നും ഇടയിലാണ് നടക്കുന്നത്. രണ്ട് ഗ്രഹണങ്ങളും ഏതൊക്കെ രാശി ചിഹ്നങ്ങളിൽ എങ്ങനെയൊക്കെ സ്വാധീനം ചെലുത്തും എന്ന് പരിശോധിക്കാം.
മിഥുനം രാശി
രണ്ട് ഗ്രഹണങ്ങളും മിഥുനം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. നിങ്ങൾക്ക് ആത്മ വിശ്വാസം നേടി തരും. കരിയറിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും. മത്സര പരീക്ഷകളിൽ വിജയം നേടാൻ കഴിയും. ധന ലാഭത്തിനും ഇക്കാലയളവിൽ സാധിക്കും. ജോലി സ്ഥലത്ത് പ്രശംസ നേടും.സ്ഥാനക്കയറ്റത്തിനും സാധ്യത.
ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് കുടംബ ഉത്തരവാദിത്തങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കുന്ന കാലമാണിത്. സാമ്പത്തിക നേട്ടങ്ങൾ പല സ്ഥലത്തു നിന്നും ഉണ്ടാവും. കടത്തിൽ നിന്നും രക്ഷപ്പെടും. പ്രണയ ജീവിത്തതിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും വരില്ല. കുടുംബത്തിൽ സമാധാനം നില നിൽക്കും. പങ്കാളിയുമായി കൂടുതൽ സമയം ചിലവഴിക്കും.
തുലാം രാശി
ഇക്കാലയളവ് തുലാം രാശിക്കാർക്ക് ഏറ്റവും അനുയോജ്യമായ കാലമാണ്. വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ നിങ്ങൾക്ക് വിജയം ലഭിക്കും. ബിസിനസിൽ വലിയ ഡീലുകൾ നിങ്ങളെ തേടിയെത്തും. ജോലി വിലമതിക്കപ്പെടുന്ന സമയമാണ്. വികാരങ്ങളെ നിയന്ത്രിക്കണം. കുടുംബത്തിൻറെ പിന്തുണ വർധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...