Sign of Good Fortune: ഈ 5 കാര്യങ്ങൾ സ്വപ്നം കാണുന്നത് ശുഭം, കുബേര്‍ ദേവന്‍ സമ്പത്ത് വര്‍ഷിക്കും

Sign of Good Fortune in Dreams:  സ്വപ്ന ശാസ്ത്രമനുസരിച്ച്, ഒരു വ്യക്തി സ്വപ്നത്തിൽ മരത്തിലോ ഉയരത്തിലോ കയറുന്നതായി കാണുന്നുവെങ്കിൽ, അത് ഭാവിയുടെ ശുഭസൂചനയായി കണക്കാക്കപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 30, 2023, 11:15 PM IST
  • സ്വപ്ന ശാസ്ത്രം അനുസരിച്ച്, ഓരോ സ്വപ്നത്തിനും ചില അർത്ഥങ്ങളുണ്ട്. അത്തരം സ്വപ്നങ്ങളിൽ പലതും വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നമുക്ക് നല്‍കുന്നു.
Sign of Good Fortune: ഈ 5 കാര്യങ്ങൾ സ്വപ്നം കാണുന്നത് ശുഭം, കുബേര്‍ ദേവന്‍ സമ്പത്ത് വര്‍ഷിക്കും

Sign of Good Fortune in Dreams: നാമെല്ലാവരും സ്വപ്നം കാണാറുണ്ട്. രാത്രി ഉറങ്ങുമ്പോൾ സ്വപ്നങ്ങൾ കാണുന്നത് സാധാരണമാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ അതില്‍ പല സ്വപ്നങ്ങളും നാം മറക്കുന്നു, ചിലത് ഓർക്കുന്നു. ചിലപ്പോള്‍ നാം ആ സ്വപ്നങ്ങളെ കുറിച്ച് ദിവസം മുഴുവൻ  ചിന്തിച്ചുകൊണ്ടേയിരിക്കുകയും അവയുടെ അർത്ഥം അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ എത്ര ശ്രമിച്ചിട്ടും ആ സ്വപ്നങ്ങൾക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന അടയാളങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടാവില്ല... 

Also Read:  Love Horoscope July 31 - August 6: പ്രണയത്തിൽ മുങ്ങിയ യാത്ര, പങ്കാളിയ്ക്കൊപ്പം നിങ്ങളുടെ ഈ ആഴ്ച എങ്ങിനെ?
 
സ്വപ്ന ശാസ്ത്രം അനുസരിച്ച്, ഓരോ സ്വപ്നത്തിനും ചില അർത്ഥങ്ങളുണ്ട്. അത്തരം സ്വപ്നങ്ങളിൽ പലതും വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നമുക്ക് നല്‍കുന്നു. അത്തരം ചില സ്വപ്നങ്ങളെക്കുറിച്ച് അറിയാം, ഈ സ്വപ്നങ്ങള്‍ അർത്ഥമാക്കുന്നത് സമീപഭാവിയിൽ നിങ്ങൾക്ക് ചില മികച്ച വാർത്തകൾ ലഭിക്കാൻ പോകുന്നു എന്നാണ്. ആ സ്വപ്‌നങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.  ഇത്തരം കാര്യങ്ങൾ സ്വപ്നത്തിൽ കാണുന്നത് ശുഭകരമാണ്...

Also Read:  Unlucky Plants: ഈ ചെടികൾ വീട്ടിൽ നടാന്‍ പാടില്ല, ദാരിദ്ര്യം ക്ഷണിച്ചു വരുത്തും  
 
നിങ്ങള്‍ ഒരു മരത്തിൽ കയറുന്നത് സ്വപ്നത്തില്‍ കാണുക

സ്വപ്ന ശാസ്ത്രമനുസരിച്ച്, ഒരു വ്യക്തി സ്വപ്നത്തിൽ മരത്തിലോ ഉയരത്തിലോ കയറുന്നതായി കാണുന്നുവെങ്കിൽ, അത് ഭാവിയുടെ ശുഭസൂചനയായി കണക്കാക്കപ്പെടുന്നു. ഇതിനർത്ഥം നിങ്ങളുടെ കരിയറിൽ ഉടൻ പുരോഗതി കൈവരിക്കാൻ പോകുകയാണെന്നാണ്. വരും ദിവസങ്ങളിൽ നിങ്ങളുടെ ബിസിനസിലും നേട്ടങ്ങള്‍ ലഭിക്കും.  
 
 സ്വപ്നത്തിൽ നിങ്ങള്‍ ഒരു ക്ഷേത്രം സന്ദർശിക്കുന്നു

സ്വപ്നത്തിൽ ഒരു ക്ഷേത്രം കാണുന്നത് ഒരു ശുഭ സൂചനയാണ്. അതിനർത്ഥം കുബേര്‍ ദേവന്‍റെ അനുഗ്രഹം നിങ്ങളുടെ മേൽ ചൊരിയാൻ പോകുന്നു, നിങ്ങൾ സമ്പന്നനാകും എന്നാണ് സ്വപ്ന ശാസ്ത്ര പ്രകാരം ഇത് അർത്ഥമാക്കുന്നത് നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങളുടെ ദിവസങ്ങൾ കടന്നുപോകാൻ പോകുന്നു എന്നാണ് ഈ സ്വപ്നം അര്‍ത്ഥമാക്കുന്നത്‌. 

മഴ സ്വപ്നത്തില്‍ കാണുന്നു

സ്വപ്ന ശാസ്ത്ര പ്രകാരം, നിങ്ങളുടെ സ്വപ്നത്തിൽ കനത്ത മഴ കാണുന്നുവെങ്കിൽ, അത് നിങ്ങളുടെ സുഖകരമായ സമൃദ്ധിയുടെ അടയാളമാണ്. ഇതിനർത്ഥം നിങ്ങളുടെ വരുമാനത്തിന്‍റെ പുതിയ സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടുമെന്നും നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ വളരെ വേഗം അവസാനിക്കുമെന്നും ഈ സ്വപ്നം സൂചന നല്‍കുന്നു. . 

സ്വപ്നത്തിൽ ഉറുമ്പുകളെ കാണുന്നു 

നിങ്ങളുടെ സ്വപ്നത്തിൽ ഉറുമ്പുകൾ നീങ്ങുന്നത്‌ കണ്ടാൽ നിങ്ങൾക്ക് സന്തോഷിക്കാം. സ്വപ്‌ന ശാസ്ത്ര പ്രകാരം, നിങ്ങളുടെ കുടുങ്ങിയ പണം ഉടൻ തിരികെ ലഭിക്കാൻ പോകുന്നു, നിങ്ങളുടെ തടസ്സപ്പെട്ട എല്ലാ ജോലികളും ഇപ്പോൾ പൂർത്തിയാകാന്‍ പോകുന്നു എന്നാണ് ഇതിന് അര്‍ഥം. 

സ്വപ്നത്തിൽ വെളുത്ത ആനയെ കാണുന്നു

ഉറങ്ങുമ്പോൾ പലപ്പോഴും  സ്വപ്നത്തിൽ ഒരു വെളുത്ത ആനയെ കാണുന്നു  എങ്കില്‍ അതിനര്‍ത്ഥം നിങ്ങൾക്ക് നല്ല കാലം ആരംഭിക്കാൻ പോകുന്നുവെന്നതാണ്. നിങ്ങളുടെ ഭാഗ്യം ഉടൻ പ്രകാശിക്കുമെന്നും കുടുംബത്തിന് കൂടുതല്‍ സമ്പത്ത് ലഭിക്കുമെന്നും ഈ സ്വപ്നം നിങ്ങളോട് പറയുന്നു. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News