Mantra Chanting Rules: ജപിക്കുമ്പോൾ ഇക്കാര്യം ഓർമ്മിക്കുക, ഈശ്വരകൃപ പെട്ടെന്ന് ലഭിക്കും

Mantra Chanting Rules: മന്ത്രങ്ങൾ വളരെ ശക്തമാണ്. പൂർണ്ണ ഭക്തിയോടെയും ശരിയായ രീതിയിലും ജപിച്ചാൽ (Chanting) വളരെ വേഗത്തിൽ ഫലം ലഭിക്കും. അതിനാൽ മന്ത്രം ജപിക്കുന്നതിനുള്ള മാല ശരിയായത് തിരഞ്ഞെടുക്കുക.   

Written by - Ajitha Kumari | Last Updated : Nov 18, 2021, 12:52 PM IST
  • ശരിയായ രീതിയിൽ മന്ത്രം ജപിക്കുക
  • ഓരോ ദേവന്മാർക്കും വ്യത്യസ്ത മന്ത്രങ്ങളും മാലകളും ഉണ്ട്.
  • ശരിയായ ജപമാല ജപിച്ച് ഭഗവാൻ ഉടൻ പ്രസാദിക്കും.
Mantra Chanting Rules: ജപിക്കുമ്പോൾ ഇക്കാര്യം ഓർമ്മിക്കുക, ഈശ്വരകൃപ പെട്ടെന്ന് ലഭിക്കും

Rules for chanting mantra with mala: ദേവതകളെ പ്രീതിപ്പെടുത്താനും അവരുടെ കൃപ നേടാനുമുള്ള ഏറ്റവും ഫലപ്രദവും ശക്തവുമായ മാർഗ്ഗമാണ് മന്ത്രം ജപിക്കുന്നത് (Mantra Jaap). മതഗ്രന്ഥങ്ങളും ജ്യോതിഷവും അനുസരിച്ച് മന്ത്രങ്ങൾക്ക്  (Mantras) വളരെയധികം ശക്തിയുണ്ട്. 

ജപം ശരിയായ രീതിയിലും  (Chanting Rules) സമ്പൂർണ്ണ ഭക്തിയോടെയും ചെയ്താൽ ഈശ്വരാനുഗ്രഹം ലഭിക്കാൻ അധികനാൾ വേണ്ടിവരില്ല. ജപിക്കാൻ ഏത് ജപമാല ഉപയോഗിക്കണം, ഏത് സമയത്താണ് ജപം തുടങ്ങാൻ അനുയോജ്യം എന്നിങ്ങനെ എല്ലാ ദേവതകളെയും ജപിക്കുന്നതിന് ചില നിയമങ്ങളുണ്ട്. ജപിക്കാനുള്ള ജപമാല  (Mala) ഏതൊക്കെ ദൈവത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് നമുക്കറിയാം.

Also Read: December 2021 Horoscope: ഡിസംബറിൽ ഈ 5 രാശിക്കാർക്ക് ധനവർഷവും, പുരോഗതിയും

ജപിക്കാൻ ശരിയായ ജപമാല തിരഞ്ഞെടുക്കുക (Choose the right rosary for chanting)

ശിവൻ (Lord Shiva): ശിവനെ ജപിക്കാൻ രുദ്രാക്ഷമണികൾ ഉപയോഗിക്കുക. ഇതിലൂടെ മഹാദേവൻ ഉടൻ പ്രസാദിക്കുകയും എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യും.

ലക്ഷ്മി ദേവി (Devi Laxmi): സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതത്തിന് ലക്ഷ്മി ദേവിയുടെ കൃപ വളരെ പ്രധാനമാണ്. അതുകൊണ്ട് എപ്പോഴും താമരമാല കൊണ്ട് വേണം ലക്ഷ്മി മന്ത്രം ജപിക്കുക.

Also Read: Horoscope November 18, 2021: നിങ്ങളുടെ ജോലിക്ക് പ്രശംസ ലഭിക്കും, ഇന്ന് നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ സാധിക്കും 

മഹാവിഷ്ണു (Lord Vishnu): മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താൻ തുളസിയോ ചന്ദനത്തിന്റേയോ മാലകൊണ്ട് ജപിക്കുന്നത്ഉത്തമമാണ്.

സരസ്വതി ദേവി (Devi Saraswati): ജ്ഞാനത്തിന്റെ ദേവതയായ സരസ്വതിയുടെ മന്ത്രങ്ങൾ സ്ഫടികമാല കൊണ്ട് ആരാധിക്കണം. ഇത് പണവും നൽകും മനശാന്തിയും നൽകും.  സ്ഫടികമല അണിയുന്നത്കൊണ്ട് വ്യക്തിയെ നെഗറ്റിവ് എനർജി പോലും സ്പർശിക്കില്ല.

Also Read: Dream Astrology: നിങ്ങള്‍ സ്വപ്നത്തില്‍ മരിച്ചവരെ കൂടെക്കൂടെ കാണാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക... അറിയാം ശുഭ അശുഭ സൂചനകള്‍

ഗണപതിയും (Lord Ganesh)  ദേവഗുരു ബൃഹസ്പതിയും (Dev Guru) : ഭഗവാൻ ശ്രീ ഗണേശന്റെയും ദേവഗുരു ബൃഹസ്പതിയുടെയും മന്ത്രങ്ങൾ മഞ്ഞൾ മാല കൊണ്ട് ജപിക്കണം. അതിനാൽ ഫലം ലഭിക്കാൻ അധികം സമയമെടുക്കില്ല.

മാ കാളി (Maa Kaali): കറുത്ത മഞ്ഞൾ അല്ലെങ്കിൽ ഇൻഡിഗോ നിറത്തിലുള്ള താമരയുടെ മാല ഉപയോഗിച്ച് മാ കാളിയുടെ മന്ത്രങ്ങൾ ജപിക്കണം.

Also Read: Lunar Eclipse 2021: ചന്ദ്രഗ്രഹണം അശുഭകരം മാത്രമല്ല, മംഗളകരമായ ഫലങ്ങളും നൽകുന്നു, ഇത്തവണ ഏത് രാശിക്കാർക്ക് ആയിരിക്കും ഗുണം?

മാ അംബ (Maa Amba): അമ്മ അംബയെ പ്രീതിപ്പെടുത്താൻ സ്ഫടികമാല ഉപയോഗിച്ച് മന്ത്രം ജപിക്കുക.

മാ ദുർഗ്ഗ (Maa Durga): ചുവന്ന നിറമുള്ള ചന്ദനമാലകൾ  അതായത് രക്തചന്ദനത്തിന്റെ മാലകൾ ഉപയോഗിച്ച് മാ ദുർഗ്ഗയുടെ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ ഫലപ്രദവും വേഗത്തിലുള്ളതുമായ ഫലങ്ങൾ നൽകുന്നു.

ശ്രീകൃഷ്ണൻ (Lord Krishna): ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ലഭിക്കാൻ വെളുത്ത ചന്ദനമാല ഉപയോഗിച്ച് ജപിക്കുന്നത് ആഗ്രഹങ്ങൾ വേഗത്തിൽ നിറവേറ്റുന്നു.

Also Read: Jupiter Transit November 2021: ഈ 4 രാശിക്കാർക്ക് ഉടൻ സന്തോഷവാർത്ത ലഭിക്കും

സൂര്യ ദേവ് (Surya Dev): വിജയകരവും സന്തുഷ്ടവുമായ ജീവിതത്തിന് സൂര്യദേവന്റെ കൃപ വളരെ പ്രധാനമാണ്. അവരുടെ മന്ത്രങ്ങൾ ജപിക്കാൻ മാണിക്യം അല്ലെങ്കിൽ കൂവള മരത്തിന്റെ മാലകൾ ഉപയോഗിക്കുക.

ചന്ദ്രദേവ് (Chandra Dev): ചന്ദ്രദേവന്റെ മന്ത്രങ്ങൾ മുത്തുമാലകൊണ്ട് ജപിക്കണം. ഇത് ചെയ്യുന്നതിലൂടെ മനസ്സ് ശാന്തമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News