പുലർച്ചെ രാഹുമന്ത്രം ജപിക്കുന്നത് ഉത്തമം

രാഹുവിനെ ദേഷ്യത്തിന്റെയും, അറിവില്ലായ്മയുടെയും, ബാഹ്യസുഖങ്ങളുടെയും രൂപമായാണ്  ജ്യോതിഷത്തില്‍ കണക്കാക്കപ്പെടുന്നത്.   

Written by - Ajitha Kumari | Last Updated : Dec 13, 2020, 06:30 AM IST
  • ഗ്രഹണം എന്ന് നാം കണക്കാക്കുന്നത് തന്നെ രാഹു സൂര്യനെയും ചന്ദ്രനെയും വിഴുങ്ങുന്നതിന്റെ ഫലമാണെന്നാണ്.
  • എപ്പോഴും ജാതകത്തില്‍ രാഹുവിന്റെ നില ശക്തി പ്രാപിച്ചാൽ ഫലം ജീവിത വിജയവും,സമൂഹത്തില്‍ ഉന്നതിയും, സമ്പല്‍സമൃദ്ധിയുമാണ്.
  • അതേസമയം രാഹു ജാതകത്തില്‍ മോശപ്പെട്ട നിലയിലാണെങ്കിലോ മാനസികവും ശാരീരികവുമായ പല അസുഖങ്ങളും ഉണ്ടാകുമെന്നും കണക്കാക്കുന്നു.
പുലർച്ചെ രാഹുമന്ത്രം ജപിക്കുന്നത് ഉത്തമം

പുലർച്ചെ രാഹുമന്ത്രം (Rahu Manthra)  ജപിക്കുന്നത് വളരെയധികം ഉത്തമമാണെന്നാണ് വിശ്വാസം. രാഹുവിനെ ദേഷ്യത്തിന്റെയും, അറിവില്ലായ്മയുടെയും, ബാഹ്യസുഖങ്ങളുടെയും രൂപമായാണ്  ജ്യോതിഷത്തില്‍ കണക്കാക്കപ്പെടുന്നത്.  ഗ്രഹണം എന്ന് നാം കണക്കാക്കുന്നത് തന്നെ രാഹു സൂര്യനെയും ചന്ദ്രനെയും വിഴുങ്ങുന്നതിന്റെ ഫലമാണെന്നാണ്. 

എപ്പോഴും ജാതകത്തില്‍ രാഹുവിന്റെ (Rahu) നില ശക്തി പ്രാപിച്ചാൽ ഫലം ജീവിത വിജയവും,സമൂഹത്തില്‍ ഉന്നതിയും, സമ്പല്‍സമൃദ്ധിയുമാണ്.  അതേസമയം രാഹു ജാതകത്തില്‍ മോശപ്പെട്ട നിലയിലാണെങ്കിലോ മാനസികവും ശാരീരികവുമായ പല അസുഖങ്ങളും ഉണ്ടാകുമെന്നും കണക്കാക്കുന്നു.  അതുകൊണ്ടുതന്നെ രാഹു മന്ത്രങ്ങള്‍ (Rahu Manthra) ജപിക്കുന്നത് ഐശ്വര്യവും വിജയവും ശാന്തിയും നല്‍കുന്നതിന് ഉത്തമമാണെന്നാണ് വിശ്വാസം. 

Also read: ഗണേശ വിഗ്രഹം വീടുകളിൽ എങ്ങനെ സൂക്ഷിക്കണം..?

നിത്യവും ഈ രാഹുമന്ത്രം ജപിക്കുന്നത് ഉത്തമം

മന്ത്രം

'അര്‍ധകായം മഹാവീര്യം ചന്ദ്രാദിത്യ വിമര്‍ദനം സിംഹികാ ഗര്‍ഭ സംഭൂതം തം രാഹും പ്രണമാമ്യകം'

രാഹു ഗായത്രി മന്ത്രം

'ഓം നാഗാധ്വജായ വിദ്മഹേ പദ്മ ഹസ്തായ ധീമഹി തന്നോ രാഹു പ്രചോദയാത്'

രാഹു ശാന്തി മന്ത്രം

'ഓം രാഹുവെ ദേവായെ ശാന്തിം, രാഹുവെ കൃപായെ കരോതി രാഹ്വായെ ക്ഷമായെ അഭിലാഷാത് ഓം രാഹുവേ  നമോ നമഃ'

Also read: വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...

പുലർച്ചെയാണ് രാഹു മന്ത്രങ്ങള്‍ ജപിക്കുവാന്‍ ഏറ്റവും ഉത്തമമായ സമയം.  ജപം തുടങ്ങേണ്ടത് ശുക്ലപക്ഷത്തിലുള്ള ശനിയാഴ്ചയിലാണ്.  രാഹു മന്ത്രജപത്തിന് ഏറ്റവും നല്ലത് 40 ദിവസത്തിനുള്ളില്‍ 18,000 തവണ ചൊല്ലുക എന്നതാണ്.  കൂടാതെ ചന്ദന മരകഷ്ണങ്ങളും നീല പുഷ്പങ്ങളും ജപസമയത്ത് ഉപയോഗിക്കുന്നത് ഉത്തമം. ദുര്‍ഗ്ഗയുടെയോ  ഭദ്ര കാളിയുടെയോ ഫോട്ടോയോ പ്രതിമയോ ജപസമയത്ത് വയ്ക്കുന്നതും, ജപദിനങ്ങളില്‍ പച്ചക്കറി മാത്രം കഴിക്കുന്നതും ഒന്നുകൂടി ഫലം ഉണ്ടാക്കും.  

സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിക്കാനും, സുഹൃത്ത് വലയങ്ങള്‍ കൂട്ടാനും, മാര്‍ഗ്ഗ തടസങ്ങള്‍ മാറി മുന്നേറുവാനുള്ള ശക്തി ലഭിക്കുവാനും, മറ്റ് രാഹു സംബന്ധ പ്രശ്‌നങ്ങള്‍ അകറ്റാനും ഈ മന്ത്രം ചൊല്ലുന്നത് വളരെയധികം ഗുണമുണ്ടാക്കും. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News