Rashifal/Horoscope 25 April 2022: ഇന്ന് (Horoscope 25 April 2022) ഇന്ന് ചില രാശിക്കാർക്ക് വളരെ നല്ല ദിവസമായിരിക്കും. ഇടവ (Taurus) രാശിക്കാർക്ക് അവരുടെ പങ്കാളിയുടെ പിന്തുണ ലഭിക്കും. കുംഭ (Aquarius) രാശിക്കാരുടെ നല്ല പ്രവൃത്തികൾ കണ്ട് അവരുടെ ബോസ് ചില വലിയ ഉത്തരവാദിത്തങ്ങൾ അവരെ ഏൽപ്പിക്കാൻ സാധ്യത. ഇത് ഈ രാശിക്കാർക്ക് അവരുടെ പ്രത്യേക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാകും.
മേടം (Aries): ഈ രാശിക്കാർ അവരുടെ ജോലിയോട് സത്യസന്ധത പുലർത്തുന്നതിൽ മുൻപന്തിയിലാണ്. ജോലി കഴിഞ്ഞേ ഇവർ മറ്റെന്തെങ്കിലും ചെയ്യൂ. സാങ്കേതിക ജോലികൾ ചെയ്യുമ്പോൾ ഒരു പ്രശ്നവും വരാതിരിക്കാൻ ശ്രദ്ധിക്കുക. എണ്ണക്കച്ചവടം നടത്തുന്നവർക്ക് ഇന്ന് നല്ല ദിവസം. ഉയരുന്ന താപനിലയിൽ നിങ്ങൾ ചൂടിൽ നിന്ന് അകന്നു നിൽക്കണം. കൂടുതൽ വെള്ളം കുടിക്കുക. കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യം മോശമായേക്കാം. ആരോഗ്യം ശ്രദ്ധിക്കുന്നത് തുടരുക. ക്ഷേത്ര സന്ദർശനത്തിന് സാധ്യത. \
Also Read: Zodiac Nature: ഈ രാശിയിലെ പെൺമക്കൾ അച്ഛന്റെ ഭാഗ്യം! ജനനത്തോടെ ഭാഗ്യം തിളങ്ങും
ഇടവം (Taurus): ഒരു കാരണവശാലും ഇന്ന് നിങ്ങൾ ദേഷ്യപ്പെടാൻ പാടില്ല. ദേഷ്യപ്പെട്ടാൽ നിങ്ങൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയില്ല. എഴുത്തുകാർക്ക് ഇന്ന് നല്ല അവസരം ലഭിക്കും. വ്യാപാരികൾ സൂക്ഷിക്കുക അപകടസാധ്യതയുണ്ട്. സ്റ്റോക്കും മറ്റ് കാര്യങ്ങളും പരിശോധിക്കുന്നത് ഉറപ്പാക്കുക. കിഡ്നി സംബന്ധമായ അസുഖങ്ങൾഉണ്ടായേക്കാം. ജീവിത പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. കുടുംബ യുവാക്കൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം ലഭിക്കും. അവരുടെ കഴിവുകൾ വികസിപ്പിക്കാൻ പരിശീലിക്കണം.
മിഥുനം (Gemini): അമിത ആത്മവിശ്വാസം ഈ രാശിക്കാർക്ക് ഇന്ന് ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ട്. ഓഫീസിലെ തർക്കങ്ങൾ ഒഴിവാക്കുന്നതിനുപകരം അവ പരിഹരിക്കാൻ ശ്രമിക്കണം. ഇലക്ട്രോണിക് ജോലികൾ ചെയ്യുന്ന വ്യാപാരികൾ വിൽപന വർദ്ധിപ്പിക്കുന്നതിന് പ്രമോഷനിൽ ശ്രദ്ധിക്കേണ്ടിവരും. ഞരമ്പുകളുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറിച്ച് ജാഗ്രത പുലർത്തുക. ആരോഗ്യം ശ്രദ്ധിക്കുക.
കർക്കടകം (Cancer): ഇന്ന് നിങ്ങൾ ഒരു കാരണവുമില്ലാതെ വിഷമിക്കുകയോ അസ്വസ്ഥരാകുകയോ ചെയ്യരുത്. കൃത്യസമയത്ത് എല്ലാം ശരിയാകും. ചില കാരണങ്ങളാൽ നിങ്ങളുടെ ഓഫീസ് ജോലികൾ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ, ആരെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല. പങ്കാളിത്ത സ്ഥാപനത്തിലെ ബിസിനസുകാർക്ക് ബിസിനസ്സിൽ നല്ല ലാഭം നേടാണ് കഴിയും. ഈ രാശിയിലെ യുവാക്കൾ അവരുടെ പ്രിയപ്പെട്ട ജോലിക്ക് മുൻഗണന നൽകണം.
ചിങ്ങം (Leo): ഈ രാശിക്കാർ ഭാവിയെ കുറിച്ച് ആലോചിച്ചു സമയം കളയാതെ സമയം നന്നായി വിനിയോഗിക്കണം. ജോലിക്ക് വേണ്ടി നിങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് ഫലം ലഭിക്കാനുള്ള സമയമായി. ചെറുകിട കച്ചവടക്കാർക്ക് അനുകൂല സമയമാണ്. അവർക്ക് നല്ല ഉപഭോക്താക്കളെ ലഭിക്കും. നിങ്ങൾക്ക് ഇന്ന് കണ്ണുകൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. തണുത്തതും ശുദ്ധവുമായ വെള്ളത്തിൽ മുഖം കഴുകുക. വീട്ടിലെ ജോലി ഭാരം നിങ്ങളെ വിഷമിപ്പിച്ചേക്കാം. ഏതെങ്കിലും കാരണത്താൽ യുവാക്കളുടെ വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയെങ്കിൽ അത് ഉടൻ പൂർത്തിയാക്കണം.
Also Read: Shukra Gochar: ഏപ്രിൽ 27 മുതൽ ഈ രാശിക്കാരുടെ ജീവിതം അടിപൊളിയാകും
കന്നി (Virgo): ഈ രാശിക്കാർക്ക് ഇന്ന് സന്തോഷ ദിനം. ഏത് ജോലിയും പൂർത്തിയാക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. നിങ്ങൾ വളരെക്കാലമായി വിഷമിച്ചിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ നിങ്ങൾ വിജയിക്കും. വ്യാപാരികൾ ഉപഭോക്താക്കളുമായി തർക്കിക്കരുത്. പ്രശ്നമുണ്ടെങ്കിൽ അത് സാവധാനം പരിഹരിക്കുക. നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, യോഗയും വ്യായാമവും മറക്കരുത്. ഇത് ദിനചര്യയിൽ ഉൾപ്പെടുത്തുക. ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിതമായ നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
തുലാം (Libra): ഇന്ന് നിങ്ങളുടെ മനസ്സും തലച്ചോറും പ്രധാനപ്പെട്ട ജോലികളിൽ മുഴുകണം. നിങ്ങളുടെ ഓഫീസിലെ മീറ്റിംഗിന് നിങ്ങൾ തയ്യാറായിരിക്കണം. അതിൽ നിങ്ങളുടെ ജോലിയെക്കുറിച്ച് പറയുക. ജനറൽ സ്റ്റോറിലെ വ്യാപാരികൾ ലാഭം കൊയ്യും. പകർച്ചവ്യാധി തടയാൻ എന്തെങ്കിലും ഡോസ് അവശേഷിക്കുന്നുണ്ടെങ്കിൽ അത് പൂർത്തിയാക്കുക. അമ്മയെ സേവിക്കാൻ അവസരം കിട്ടിയാൽ ചെയ്യുക. അവരുടെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് വിജയം നൽകും. കഠിനാധ്വാനത്തിലൂടെ മാത്രമേ ധന ശേഖരണം സാധ്യമാകൂ.
വൃശ്ചികം (Scorpio): ചെറിയ കാര്യങ്ങൾക്ക് നിങ്ങൾ വലിയ പ്രാധാന്യം നൽകരുത്. ഓഫീസിലെ ജോലികളിൽ നിങ്ങൾ ശ്രദ്ധിക്കുക. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കാര്യങ്ങൾക്കായി സമയം ചിലവഴിക്കരുത്. ചില്ലറ വ്യാപാരികളുടെ ലാഭത്തിൽ കുറവുണ്ടായേക്കാം. വില കൂടിയ സാധനം പഴയ നിരക്കിൽ വിൽക്കേണ്ടി വരാം. വിട്ടുമാറാത്ത രോഗങ്ങളിൽ പുരോഗതിയുണ്ടാകാം. പഴയ രോഗം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കില്ല. കുടുംബത്തിൽ നിന്നും നല്ല വിവരങ്ങൾ ലഭിക്കാൻ സാധ്യത. യുവാക്കൾക്ക് ജോലിയിൽ ആശങ്കയുണ്ടാകാൻ സാധ്യത.
ധനു (Sagittarius): ലക്ഷ്യം നിശ്ചയിച്ച ശേഷം അത് നിറവേറ്റാൻ ശ്രമിക്കുക, വിജയം കൂടെയുണ്ടാകും. നിങ്ങളുടെ ബോസിനോട് അനാവശ്യമായി ചോദ്യങ്ങളും ഉത്തരങ്ങളും ഉന്നയിക്കരുത്. നിങ്ങളുടെ പെരുമാറ്റം ഇന്ന് സൂക്ഷിക്കുക. സൗന്ദര്യവർദ്ധക ജോലികൾ ചെയ്യുന്ന ബിസിനസുകാർക്ക് ഇന്ന് നല്ല സമയം. ലാഭം ലഭിക്കാൻ സാധ്യത. ആരോഗ്യത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് കാൽസ്യത്തിന്റെ കുറവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടാകാം, ജാഗ്രത പാലിക്കുക. ബിസിനസ്, ജോലി എന്നിവയിൽ നിന്നും കുടുംബത്തിനായും കുറച്ച് സമയം ചെലവഴിക്കുക. യുവാക്കൾ പരാജയം മൂലം അസ്വസ്ഥരാകാം എന്നാൽ നിരാശപ്പെടാതെ കൂട്ട്ഹാൾ കഠിനാധ്വാനം ചെയ്യുക.
മകരം (Capricorn): ഈ രാശിക്കാർ സൂക്ഷിച്ചു സംസാരിക്കുക. അതും ആവശ്യമുള്ളപ്പോൾ മാത്രം സംസാരിക്കുക. നിങ്ങളുടെ സഹപ്രവർത്തകരുടെ ജോലികൾ സൂക്ഷ്മമായി നിരീക്ഷിക്കുക. ഇതിലൂടെ ചില തെറ്റുകൾ ശ്രദ്ധിക്കപ്പെടാം. ബിസിനസ്സിന്റെ ശാഖ വിപുലീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അത് നടപ്പിലാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. എണ്ണമയമുള്ള ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ടുതന്നെ വറുത്ത സാധനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. സഹോദരിമാർ തമ്മിൽ തർക്കത്തിന് സാധ്യത. ഗോശാലയിൽ എന്തെങ്കിലും ദാനം ചെയ്യുക.
കുംഭം (Aquarius): ജോലി ഒരു ഭാരമായി നിങ്ങൾ ഒരിക്കലും കണക്കാക്കരുത്. നിങ്ങൾ ചെയ്യുന്ന ഏത് ജോലിയും സന്തോഷത്തോടെ ചെയ്യുക. നിങ്ങളുടെ ജോലി കണ്ട് ഒരു വലിയ ഉത്തരവാദിത്വം നിങ്ങളുടെ ബോസ് നിങ്ങളെഏൽപ്പിച്ചേക്കും. നിങ്ങൾ പ്രത്യേക കഴിവുകൾ പ്രകടിപ്പിക്കുക. പൂർവ്വിക ബിസിനസ്സാണ് ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് ലാഭം ലഭിക്കാൻ സാധ്യത. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. ഏതെങ്കിലും കുടുംബ പരിപാടികളിൽ പങ്കെടുക്കാൻ അവസറാം ലഭിക്കും. ആളുകളെ കണ്ടുമുട്ടുന്നത് സന്തോഷകരമായിരിക്കും. ആവശ്യക്കാരെ സഹായിക്കാൻ ശ്രമിക്കുക.
മീനം (Pisces): ഈ രാശിക്കാർ തങ്ങളുടെ ജോലിയെ കുറിച്ച് ആകുലപ്പെടേണ്ടതില്ല. എല്ലാ ജോലികളും സമയത്ത് പൂർത്തിയാകും, ക്ഷമയോടെയിരിക്കുക. വിദേശ ജോലി ലഭിക്കാൻ സാധ്യത. അതുകൊണ്ട് നിങ്ങൾ ഒരു പാസ്പോർട്ട് തയ്യാറാക്കണം. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. വേനൽക്കാലം കണക്കിലെടുത്ത് ദഹിക്കുന്ന ഭക്ഷണം കഴിക്കുക.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക