Chottanikkara Makam 2023: ഇന്ന് ചോറ്റാനിക്കര മകം... ചോറ്റാനിക്കരയിലെ പ്രധാന ദിവസമാണ് കുംഭ മാസത്തിലെ മകം. മകം നാളില്‍ ക്ഷേത്രത്തിലെത്തി സങ്കടമുണര്‍ത്തുന്ന ഭക്തരുടെ മേല്‍ ദേവി അനുഗ്രഹം ചൊരിയുമെന്നാണ് ഐതീഹ്യം. മാർച്ച് 6 ആയ ഇന്നാണ് ചോറ്റാനിക്കര മകം. ഇന്ന് കേരളത്തിലെ ദേവീ ഭക്തരെല്ലാം ചോറ്റാനിക്കര ദേവിയെ പ്രാര്‍ത്ഥിക്കുകയും സര്‍വ്വൈശ്വര്യത്തിന് വേണ്ടി മകം തൊഴല്‍ ദര്‍ശിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇന്ന് മകം തൊഴലിലൂടെ മംഗല്യഭാഗ്യത്തിനും സര്‍വ്വാഭീഷ്ടസിദ്ധിക്കും ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
നൂറ്റെട്ട് ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ പ്രധാന ക്ഷേത്രമാണ് ചോറ്റാനിക്കര. ഇവിടെ മൂന്ന് ഭാവങ്ങളിലായാണ് ദേവി കുടികൊള്ളുന്നത്. അതായത് സരസ്വതി, ലക്ഷ്മി, ദുര്‍ഗ്ഗാ എന്നീ മൂന്ന് ഭാവങ്ങളിലാണ് ചോറ്റാനിക്കര ദേവി കുടി കൊള്ളുന്നത് എന്നാണ് വിശ്വാസം. പ്രഭാതത്തിൽ വെള്ള വസ്ത്രത്തില്‍ വിദ്യാദേവിയായ സരസ്വതിയായും (Mookambika), ഉച്ചയ്ക്ക് കുങ്കുമ വസ്ത്രത്തില്‍ ഐശ്വര്യദായിനിയായ മഹാലക്ഷ്മിയായും, വൈകുന്നേരം നീലവസ്ത്രത്തില്‍ ദുഖനാശിനിയായ ദുര്‍ഗാ ദേവിയായും അമ്മയെ ആരാധിക്കുന്നു. ചോറ്റാനിക്കര അമ്മയെ ആരാധിക്കുന്നത് രാജരാജേശ്വരി സങ്കല്പത്തിലാണ്.
Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ
ദേവിയെ ആരാധിക്കുന്നത്തിൽ കൂടുതല്‍ പ്രാധാന്യം ദുര്‍ഗ്ഗാ ദേവിയുടെ ഭാവത്തിൽ ആരാധിക്കുന്നതാണ്. എല്ലാ ദുരിതങ്ങളിൽ നിന്നും ചോറ്റാനിക്കര ദേവി ഭക്തരെ കാത്തു രക്ഷിക്കും എന്നാതാണ് ഈ ക്ഷേത്രത്തിന്റെ ആകര്‍ഷികത. ചോറ്റാനിക്കര മകം തൊഴലിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ ദിനത്തെക്കുറിച്ചും അറിയാം.
Also Read: Shani Rise 2023: കുംഭ രാശിയിൽ ശനിയുടെ ഉദയം; സൂക്ഷിക്കുക.. ഇവർക്ക് ഇനി പ്രതിസന്ധിയുടെ കാലം!
ചോറ്റാനിക്കര മകം തൊഴല്‍ ദിനത്തില്‍ ദേവി ഭക്തരെ വലത് കൈകൊണ്ടാണ് അനുഗ്രഹിക്കുന്നതെന്നാണ് വിശ്വാസം. സാധാരണ ദേവി ഇടത് കൈകൊണ്ടാണ് തന്റെ ഭക്തരെ അനുഗ്രഹിക്കുന്നതെന്നാണ് പറയപ്പെടുന്നത്. മകം തൊഴലിനായി ക്ഷേത്രത്തില്‍ എത്തുന്നത്തിൽ കൂടുതലും സ്ത്രീകൾ തന്നെയാണ്. മംഗല്യഭാഗ്യവും ദുരിത മോചനവും ബാധയൊഴിപ്പിക്കലും എല്ലാം ഇവിടെയെത്തി ഭക്തർ പരിഹരിക്കുന്നു. കുംഭ മാസത്തിലെ മകം നാളിലാണ് ദേവി സര്‍വ്വാഭരണ വിഭൂഷിതയായി വില്ല്വമംഗലം സ്വാമിക്ക് ദര്‍ശനം നൽകിയതെന്നും അതിന്റെ പിന്തുടര്‍ച്ചയായാണ മകം തൊഴല്‍ ആചരിക്കുന്നതെന്നുമാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഈ ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും അതെ ദർശനം തന്നെ ലഭിക്കും എന്നാണ് വിശ്വാസം.
Also Read: Viral Video: ഉറങ്ങിക്കിടക്കുന്ന സ്ത്രീയ്ക്ക് കാവൽ മുർഖനോ? വീഡിയോ കണ്ടാൽ.. ഞെട്ടും!
ചോറ്റാനിക്കരയിലെ മകം ദര്‍ശനം നടത്തുന്ന വ്യക്തിക്ക് അവരുടെ ജീവിതത്തില്‍ പിന്നെ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ലഎന്നാണ് പറയപ്പെടുന്നത്. മകം കഴിഞ്ഞ് അടുത്ത ദിവസം മുതൽ ഉത്സവം ആരംഭിക്കുന്നു. പിറ്റേന്ന് പൂരം നക്ഷത്രത്തിലെ ദര്‍ശനം ഏറ്റവും കൂടുതല്‍ ശുഭം പുരുഷന്‍മാര്‍ക്കാണ് എന്നതാണ് ഇവിടുത്തെ വിശേഷം. ഉച്ചപൂജക്ക് ശേഷമാണ് ഇവിടെ മകം തൊഴല്‍ ആരംഭിക്കുന്നത്. അവിവാഹിതരായവര്‍ മകം തൊഴുതാല്‍ അടുത്ത മകം ആവുമ്പോഴേക്കും ഇവരുടെ വിവാഹം നടക്കുമെന്നും വിശ്വാസമുണ്ട്. ദോഷങ്ങളും ജാതകദോഷങ്ങളും എല്ലാം മാറുകയും ജീവിതം ഐശ്വര്യം നിറഞ്ഞതായി മാറുകയും ചെയ്യും. ദോഷങ്ങള്‍ അകറ്റാൻ ഗുരുതിയും ബ്രാഹ്മണിപ്പാട്ടും വഴിപാടായി സമര്‍പ്പിക്കുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...