Road Accident: തൃശൂരിൽ കെഎസ്ആർടിസി ബസിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

പള്ളിയിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപടമുണ്ടായത്.   

Written by - Zee Malayalam News Desk | Last Updated : Jan 12, 2025, 09:41 AM IST
  • കാൽനടയാത്രക്കാരായ ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്.
  • പള്ളിയിലേക്ക് പോകുകയായിരുന്ന ഇവർ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്.
Road Accident: തൃശൂരിൽ കെഎസ്ആർടിസി ബസിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

തൃശൂർ: ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. കാൽനടയാത്രക്കാരായ ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. പള്ളിയിലേക്ക് പോകുകയായിരുന്ന ഇവർ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. രാവിലെ ആറ് മണിയോടെ ഒല്ലൂർ ചിയ്യാരം ഗലീലിക്ക് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. 

Found Death: തലസ്ഥാനത്ത് അരുംകൊല; തിരുവനന്തപുരത്തെ ഹോട്ടലിൽ മധ്യവയസ്കനും യുവതിയും മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മധ്യവയസ്കനും യുവതിയും മരിച്ച നിലയിൽ. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനകത്തെ കൊടിയിൽ ഹോട്ടലിലാണ് സംഭവം.

പേയാട് സ്വദേശികളായ കുമാ‍ർ, ആശ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുമാർ സ്വകാര്യ ചാനൽ ജീവനക്കരനാണ്.

യുവതിയെ കൊലപ്പെടുത്തി കുമാർ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കുമാർ തൂങ്ങി മരിച്ച നിലയിലായിരുന്നു. ആശയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയതായി വിവരം.

കഴിഞ്ഞ 10-ാം തീയതിയാണ് കുമാർ ഹോട്ടലിൽ മുറിയെടുത്തത്. യുവതി ഇന്നലെ ഹോട്ടലിൽ എത്തിയതായാണ് വിവരം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും

Trending News