Weight Loss: ശരീരഭാരം കുറയ്ക്കണോ? ദിവസവും ഇതൊരു ​ഗ്ലാസ് കുടിച്ചോളൂ

ദിവസവും രാവിലെ ഒരു ​ഗ്ലാസ് നാരങ്ങാ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങളെ കുറിച്ചറിയുമോ? ആരോ​ഗ്യത്തിന് വളരെ ​ഗുണം ചെയ്യുന്ന ഒന്നാണ് നാരങ്ങാ വെള്ളം.

 

1 /7

വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള നാരങ്ങാ വെള്ളം ഉന്മേഷം നിലനിർത്താനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനുമൊക്കെ സഹായകമാണ്.   

2 /7

നീർജ്ജലീകരണം കൊണ്ടുണ്ടാകുന്നതാണ് ക്ഷീണം, തലവേദന, വരണ്ട ചുണ്ടുകൾ തുടങ്ങിയവ. ശരീരത്തിന് ആവശ്യമായ ജലാംശം നാരങ്ങാ വെള്ളത്തിൽ നിന്ന് ലഭിക്കും. നീർജ്ജലീകരണം തടയാൻ നാരങ്ങാ വെള്ളം ബെസ്റ്റാണ്.    

3 /7

വിറ്റാമിൻ സി - നാരങ്ങ ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്.   

4 /7

ശരീരഭാരം - നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.  

5 /7

കിഡ്നി സ്റ്റോൺ - നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് മൂത്രത്തിന്റെ അസിഡിറ്റി കുറയ്ക്കുകയും മൂത്രത്തിൽ കല്ല് അലിയിച്ച് കളയാൻ സഹായിക്കുകയും ചെയ്യുന്നു.  

6 /7

ദഹനം - ഭക്ഷണം കഴിക്കും മുൻപ് ഒരു ​ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

7 /7

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola