കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 60ലേറെ പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരിയായ വിദ്യാർഥിനി. പത്തനംതിട്ടയിലാണ് സംഭവം. ശിശുക്ഷേമ സമിതിയോടാണ് പെൺകുട്ടി 13-ാം വയസുമുതൽ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്.
പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ഇലവുംതിട്ട പൊലീസ് 40 പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഒരു പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ ഇത്രയേറെ പ്രതികൾ ഉൾപ്പെടുന്നത് അപൂർവമാണ്.
പ്രാഥമിക അന്വേഷണത്തിൽ 62 പേരുണ്ടെന്ന് വ്യക്തമായതായാണ് സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ പ്രതികൾ വെളിവാകാനാണ് സാധ്യത എന്നും പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.