തിരുവനന്തപുരം: രണ്ടര വയസ്സുകാരിയെ അങ്കണവാടി ടീച്ചർ കമ്പി കൊണ്ടടിച്ചതായി പരാതി. വെമ്പായം ചിറമുക്കിലാണ് സംഭവം. ചിറമുക്ക് സ്വദേശികളായ സീന-മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് അടിയേറ്റത്. കുട്ടിയെ ഷൂ റാക്കിന്റെ കമ്പി കൊണ്ടാണ് അടിച്ചെന്നാണ് ആരോപണം. ടീച്ചർക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി.
എന്നാൽ കുട്ടിയെ താൻ മർദ്ദിച്ചിട്ടില്ലെന്നും കൂടെയുണ്ടായിരുന്ന കുട്ടിയാണ് മർദ്ദിച്ചതെന്നുമാണ് ടീച്ചർ പറയുന്നത്. ടോയ്ലറ്റിൽ പോയി തിരികെ വന്നപ്പോൾ ഷൂറാക്കിന്റെ കമ്പി കയ്യിലിരിക്കുന്നത് കണ്ടു ചോദിച്ചപ്പോൾ ആണ് കൂടെയുള്ള കുട്ടി മർദ്ദിച്ചതായി പറഞ്ഞതെന്ന് ടീച്ചർ പറഞ്ഞു.
Murder Case Arrest: തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം: ഏണിക്കരയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കരകുളം നെടുമ്പാറ തടത്തരികത്ത് വീട്ടിൽ സാജൻ (31) ആണ് മരിച്ചത്. കരകുളം നെടുമ്പാറ ശ്രീജ ഭവനിൽ ഉണ്ണി എന്ന് വിളിക്കുന്ന ജിതിൻ (32), ഇയാളുടെ ബന്ധുക്കളായ മണക്കാട് പരുത്തിക്കുഴി അരിത്തേരിവിള വീട്ടിൽ മഹേഷ് (31), കരകുളം ഏണിക്കര നെടുമ്പാറ ശ്രീജ ഭവനിൽ അനീഷ് (34) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 8:30ഓടെയാണ് സംഭവം. അറസ്റ്റിലായ ജിതിൻ്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സ്വർണ്ണാഭരണം പണയം വച്ചതുമായ തർക്കം നിലവിലുണ്ടായിരുന്നു. ഇന്നലെ രാത്രി ജിതിൻ ഉൾപ്പെട്ട സംഘം സാജൻ്റെ വീട്ടിൽ എത്തുകയും ടിപ്പർ ഡ്രൈവറായ സാജനോട് വാഹനത്തിന് ഓട്ടം ഉണ്ട് എന്ന് പറഞ്ഞ് പുറത്തിറക്കുകയുമായിരുന്നു.
തുടർന്നാണ് മർദ്ദനവും കത്തി കുത്തും നടത്തിയത്. തുടർന്ന് മെഡിക്കൽകോളജ്ൽ പ്രവേശിച്ചുവെങ്കിലും ഇന്ന് രാവിലെ 6 മണിയോടെ അന്ത്യം സംഭവിച്ചു. മരണപ്പെട്ട സാജൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആൾ ആണ്. നെടുമങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് കേസ് നിലവിലുണ്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.