Today's Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാർക്ക് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ഒരു പുതിയ അംഗത്തിൻ്റെ വരവ് ഉണ്ടാകാനിടയുള്ളതിനാൽ നിങ്ങളുടെ കുടുംബത്തിൽ സന്തോഷം വർദ്ധിക്കും. പുതിയ വീട് വാങ്ങുക എന്ന നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകും. യാത്ര ചെയ്യണമെന്ന നിങ്ങളുടെ ആഗ്രഹവും സഫലമായേക്കാം.   

2 /13

ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കും. ജോലിയിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടും. ബിസിനസിൽ അനുകൂല സമയമാണ്. എന്നാൽ സാമ്പത്തിക ഇടപാടുകളിൽ അതീവ ശ്രദ്ധ വേണം.  

3 /13

മിഥുനം രാശിക്കാർക്ക് ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. വീടിൻ്റെ അറ്റകുറ്റപ്പണികൾക്കായി നല്ലൊരു തുക ചെലവഴിച്ചേക്കാം. നിങ്ങളുടെ മേലുദ്യോ​ഗസ്ഥൻ നിങ്ങളെ ഒരു വലിയ ഉത്തരവാദിത്തം ഏൽപ്പിക്കാനിടയുണ്ട്. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങൾക്ക് ചില സമ്മർദ്ദങ്ങൾ ഉണ്ടാക്കിയേക്കാം.   

4 /13

കർക്കടക രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ല ഫലങ്ങൾ ലഭിക്കും. ബിസിനിൽ നേട്ടങ്ങളുണ്ടാകും. പ്രണയ ബന്ധങ്ങളിലുള്ളവർക്ക് ഈ ദിവസം അനുകൂലമായിരിക്കും. ആരോഗ്യം മെച്ചപ്പെടാൻ സാധ്യതയുണ്ട്.   

5 /13

ചിങ്ങം രാശിക്കാർക്ക് അനുകൂല ദിവസമായിരിക്കും ഇന്ന്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരങ്ങൾ വന്നുചേരും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല ഫലങ്ങളുണ്ടാകും. വിജയത്തിലേക്കുള്ള നിങ്ങളുടെ പാതയിലെ തടസ്സങ്ങൾ ക്രമേണ ഇല്ലാതാകും.   

6 /13

കന്നി രാശിക്കാർക്ക് ഇന്ന് സാമ്പത്തിക വിജയമുണ്ടാകും. മേലുദ്യോ​ഗസ്ഥന്റെ പ്രശംസ ലഭിക്കും. തിടുക്കത്തിലോ വൈകാരിക സമ്മർദ്ദത്തിലോ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക.   

7 /13

തുലാം രാശിക്കാർക്ക് ഈ ദിവസം സമ്മിശ്ര ഫലങ്ങളാകും ലഭിക്കുക. ബിസിനസ്സുകാർ അവരുടെ ജോലികൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. പങ്കാളിയുടെ ഉപദേശം പ്രയോജനപ്പെടും. കുടുംബപ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനാകും. തർക്കങ്ങൾ ഉയർന്നുവന്നാൽ, അത് നിയമപരമായ വിഷയത്തിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ നിശബ്ദത പാലിക്കുന്നതാണ് നല്ലത്.  

8 /13

വൃശ്ചിക രാശിക്കാർ ഈ ദിവസത്തെ കരുതലോടെ സമീപിക്കണം. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക. രാഷ്ട്രീയത്തിൽ പുതിയ എതിരാളികൾ ഉയർന്നുവന്നേക്കാം. ജോലിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ വികാരങ്ങളെക്കാൾ യുക്തിയെ ആശ്രയിക്കുക. ജോലിയിൽ പ്രമോഷൻ ലഭിക്കും.  

9 /13

ധനു രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. വളരെക്കാലത്തിനു ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. പുരോഗതിയെ തടസ്സപ്പെടുത്തുന്ന എല്ലാ തടസ്സങ്ങളും മാറും. സന്താനങ്ങളിൽ നിന്നും നല്ല വാർത്തകൾ കേൾക്കും. ദീർഘകാലമായി കെട്ടിക്കിടക്കുന്ന ഒരു സാമ്പത്തിക ഇടപാട് ഒടുവിൽ പരിഹരിക്കപ്പെട്ടേക്കാം. വിദ്യാർത്ഥികൾ അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൂടുതൽ പരിശ്രമിക്കണം.  

10 /13

മകരം രാശിക്കാർക്ക് ഈ ദിവസം സമ്മിശ്ര ഫലങ്ങളായിരിക്കും ലഭിക്കുക. ചെലവുകൾ വർധിക്കുന്നത് സമ്മർദ്ദങ്ങൾക്ക് കാരണമാകും.    

11 /13

കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. നിങ്ങൾ ഒരു ജോലി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ, അതിന് അനുകൂലമായിട്ടുള്ള സമയമാണിത്. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്.   

12 /13

മീനം രാശിക്കാർക്ക് ഇന്ന് അല്പം വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും. ബിസിനസ്സിൽ ഉയർച്ച താഴ്ചകൾ നേരിട്ടേക്കാം. തർക്കങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. തൊഴിലന്വേഷകർക്ക് അവരുടെ കരിയറിൽ മുന്നേറാനുള്ള നല്ല അവസരം ലഭിച്ചേക്കാം.

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola