HMPV: അസമിൽ ആദ്യ എച്ച്എംപിവി കേസ്; 10 മാസം പ്രായമുള്ള കുഞ്ഞിന് രോ​ഗബാധ

ഈ സീസണിലെ ആദ്യ കേസാണിപ്പോൾ അസമിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10 മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 11, 2025, 04:03 PM IST
  • ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നിലവിൽ കുഞ്ഞ് ചികിത്സയിലുള്ളത്.
  • സാധാരണ പരിശോധനക്കിടെയാണ് കുഞ്ഞിന് രോഗബാധ സ്ഥിരീകരിച്ചത്.
  • ആശങ്കക്ക് വകയില്ലെന്നും ആശുപത്രിയിലെ സീനിയർ ഡോക്ടർ അറിയിച്ചു.
HMPV: അസമിൽ ആദ്യ എച്ച്എംപിവി കേസ്; 10 മാസം പ്രായമുള്ള കുഞ്ഞിന് രോ​ഗബാധ

അസമിൽ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. 10 മാസം പ്രായമുള്ള കുഞ്ഞിന് രോ​ഗം സ്ഥിരീകരിച്ചതായി വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നിലവിൽ കുഞ്ഞ് ചികിത്സയിലുള്ളത്. സാധാരണ പരിശോധനക്കിടെയാണ് കുഞ്ഞിന് രോഗബാധ സ്ഥിരീകരിച്ചത്. ആശങ്കക്ക് വകയില്ലെന്നും ആശുപത്രിയിലെ സീനിയർ ഡോക്ടർ അറിയിച്ചു. ജലദോഷ ലക്ഷണങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. 

നാല് ദിവസം മുമ്പാണ് കുഞ്ഞിന് രോഗലക്ഷണങ്ങൾ തുടങ്ങിയതെന്ന് ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 2014ന് ശേഷം 110 എച്ച്.എം.പി.വി കേസുകളാണ് കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ കേസാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News