Todays Horoscope: മേട രാശിക്കാർക്ക് സാമ്പത്തിക നേട്ടം, മകര രാശിക്കാർക്ക് സമ്മർദ്ദം ഏറും, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാർക്കും പലതരത്തിലുള്ള അനുഭവങ്ങളായിരിക്കും. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെയെന്ന് നോക്കാം...

Today Rashiphalam: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും വ്യത്യസ്ത തരത്തിലുള്ള അനുഭവങ്ങളായിരിക്കും. 

1 /14

Today Rashiphalam: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും വ്യത്യസ്ത തരത്തിലുള്ള അനുഭവങ്ങളായിരിക്കും. ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം,  മിഥുന രാശിക്കാർക്ക് ചെലവുകൾ ഏറും, 

2 /14

കർക്കടക രാശിക്കാർ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, കന്നി രാശിക്കാർക്ക് തിരക്കേറും, തുലാം രാശിക്കാർക്ക് പുരോഗതിയുണ്ടാകും,  ധനു രാശിക്കാർക്ക് ചെലവേറും,  കുംഭ രാശിക്കാർ ഇന്ന് ചിന്തിച്ചു പ്രവർത്തിക്കുക, മറ്റു രാശിക്കാർക്ക് ഇന്ന് എങ്ങനെ? അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് സാമ്പത്തിക നേട്ടം,. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് സന്തോഷമുണ്ടക്കയം. ബിസിനസിൽ ലാഭം, ജോലിസ്ഥലത്ത് കാര്യങ്ങൾ ചെയ്യുന്നത് എളുപ്പമായിരിക്കും, ശത്രുക്കളിൽ ചിലർ നിങ്ങളെ ശല്യപ്പെടുത്തും. 

4 /14

ഇടവം (Taurus):  ഇന്നിവർക്ക് സാധാരണ ദിവസം. ജോലിയുടെ കാര്യത്തിൽ അധികം ടെൻഷൻ എടുക്കില്ല. നിങ്ങളുടെ കുട്ടിയുടെ കരിയറിൽ വലിയ നിക്ഷേപം നടത്തും. ഏതെങ്കിലും കുടുംബ പ്രശ്നം നിയമത്തിൽ നടക്കുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കുക, പങ്കാളിക്ക് വേണ്ടി നിങ്ങൾക്ക് ചില പുതിയ ജോലികൾ ആരംഭിക്കാൻ കഴിയും.

5 /14

മിഥുനം (Gemini): ഇന്നിവർക്ക് ചെലവുകൾ ഏറും. ശത്രുക്കളിൽ ചിലർ നിങ്ങളെ ബുദ്ധിമുട്ടിക്കും. ജോലിയെ കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ അത് മാറും. ഏതെങ്കിലും ജോലിക്ക് നിങ്ങൾ മറ്റൊരാളെ ആശ്രയിക്കുകയാണെങ്കിൽ അത് പൂർത്തിയാക്കുന്നതിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും. പ്രിയപ്പെട്ട വസ്തുക്കളിൽ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരികെ ലഭിക്കും. വികാരങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്.

6 /14

കർക്കടകം (Cancer): വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. പ്രണയ ജീവിതം നയിക്കുന്നവർക്കിടയിൽ പുതുമ ഉണ്ടാകും. ബിസിനസ്സ് ജോലികൾക്കായി നിങ്ങൾക്ക് ഒരു യാത്ര പോകാം. നിങ്ങളുടെ ആരോഗ്യത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും, ഇണയുമായി  തർക്കത്തിന് സാധ്യത. ആളുകളെക്കുറിച്ച് നിങ്ങൾ നല്ലത് ചിന്തിക്കും, വളരെ നാളുകൾക്ക് ശേഷം ഒരു പഴയ സുഹൃത്ത് നിങ്ങളെ കാണാൻ വന്നേക്കാം.

7 /14

ചിങ്ങം (Leo):  ഇന്നിവർക്ക് മിത ഫലമുണ്ടാകും. വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപകരിൽ നിന്ന് പൂർണ്ണ പിന്തുണ, വാഹനത്തിൻ്റെ തകരാർ മൂലം നിങ്ങളുടെ സാമ്പത്തിക ചെലവുകൾ വർദ്ധിക്കും. ഭാവി കാര്യങ്ങളിൽ അലസത അരുത്. തൊഴിൽ തേടി അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞു തിരിയുന്ന ആളുകൾക്ക് നല്ല വാർത്ത ലഭിക്കും.

8 /14

കന്നി (Virgo): ഇന്നിവർക്ക് തിരക്കുള്ള ദിവസം. ഒരേസമയം പല ജോലികളും കൈകാര്യം ചെയ്യേണ്ടി വരുന്നതിനാൽ ഉത്കണ്ഠ വർദ്ധിക്കും. പ്രണയ ജീവിതം നയിക്കുന്നവർക്ക് അവരുടെ പങ്കാളിയുമായി ഒരു ഡേറ്റിന് പോകാൻ പ്ലാൻ ചെയ്യാം. മാതാപിതാക്കളെ സേവിക്കുന്നതിനായി സമയം ചെലവഴിക്കും. കുട്ടിയുടെ പുരോഗതിയിൽ നിങ്ങൾ സന്തോഷിക്കും. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനെ കുറിച്ചും ആലോചിക്കാം. 

9 /14

തുലാം (Libra): ഇന്നിവർക്ക് മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് മികച്ച ദിവസം, ചില പുതിയ ശ്രമങ്ങൾ വിജയിക്കും. വിദേശത്ത് നിന്ന് ബിസിനസ്സ് ചെയ്യുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും. ചില മതപരമായ പരിപാടികളിൽ പങ്കെടുക്കും. പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങൾ നിങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടും. 

10 /14

വൃശ്ചികം (Scorpio): ഇന്നിവർക്ക് സാധാരണ ദിവസം, വീടും മറ്റും വാങ്ങാൻ ലോണിന് അപേക്ഷിച്ചിരുന്നെങ്കിൽ അത് എളുപ്പത്തിൽ ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങളിൽ ഏതെങ്കിലും പൂർത്തീകരിച്ചാൽ സന്തോഷത്തിന് പരിധിയുണ്ടാകില്ല. പങ്കാളിയുടെ ഉപദേശം നിങ്ങളുടെ ബിസിനസിന് ഉപയോഗപ്രദമാകും. അവിവാഹിതരുടെ ജീവിതത്തിലേക്ക് പുതിയ അതിഥി കടന്നുവന്നേക്കാം.ജോലിയിൽ തിടുക്കം കാണിക്കരുത്.

11 /14

ധനു (Sagittarius): ഇന്നിവർക്ക് സകരമായ ദിവസം. കുടുംബാംഗങ്ങളുടെ വിവാഹം ഉറപ്പിച്ചേക്കാം. സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാം, ബിസിനസ്സുമായി ബന്ധപ്പെട്ട് ധൃതിപിടിച്ച നടപടികളൊന്നും സ്വീകരിക്കരുത്. ഏതെങ്കിലും ഇടപാടിനെക്കുറിച്ച് നിങ്ങൾ കുറച്ച് ധാരണ കാണിക്കണം, ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതിന് നല്ലൊരു തുക ചെലവഴിക്കും, പങ്കാളിത്തത്തിൽ ചില ജോലികൾ ചെയ്യുന്നത് നല്ലതാണ്.

12 /14

മകരം (Capricorn): ഇന്നിവർക്ക് സമ്മർദ്ദം ഏറും. മതപരമായ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് വളരെയധികം താൽപ്പര്യമുണ്ടാകും. ബിസിനസ്സ് ചെയ്യുന്നവർക്ക് നല്ല ലാഭം ലഭിക്കും. ജോലിയുടെ കാര്യത്തിൽ അധിക ടെൻഷൻ എടുക്കരുത്. ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് ഒരു പരിധി വരെ മാറും. പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് ഒരു സർപ്രൈസ് ലഭിച്ചേക്കാം. ചില പുതിയ എതിരാളികൾ തലപൊക്കും.

13 /14

കുംഭം (Aquarius): ഇന്നിവർക്ക് സാമൂഹിക മേഖലകളിൽ നല്ല ദിവസമായിരിക്കും. ഭരണത്തിൻ്റെയും അധികാരത്തിൻ്റെയും പൂർണമായ നേട്ടങ്ങൾ ലഭിക്കും, കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർക്കം നടന്നിട്ടുണ്ടെങ്കിൽ അത് പരിഹരിക്കും. ചിന്തിക്കാതെ ഒരു ജോലിയും ഏറ്റെടുക്കരുത്. മതപരമായ ചില പരിപാടികളിൽ പങ്കെടുക്കാം. അവിവാഹിതരുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരും.

14 /14

മീനം (Pisces): ഇന്നിവർക്ക് സമ്മിശ്ര ദിവസം. കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം, രക്തബന്ധം കൂടുതൽ ദൃഢമാകും, കുടുംബാംഗങ്ങൾ സന്തോഷത്തിലാകും. സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തിൽ എന്തെങ്കിലും കയ്പുണ്ടായാൽ അത് പരിഹരിക്കപ്പെടും. ബിസിനസ് വർദ്ധനവിൽ നിങ്ങൾ സന്തുഷ്ടരാകും, ജോലിയിൽ  തിരക്കേറും. ജോലി സംബന്ധിച്ച് പിതാവിൽ നിന്ന് നിങ്ങൾക്ക് നല്ല മാർഗനിർദേശം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola