Death News: തിരുവനന്തപുരത്ത് നൃത്താധ്യാപിക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Hanged to death: നഗരൂർ നന്തായിവനത്ത് നവരസ നാട്യ കലാക്ഷേത്രം നടത്തിവന്ന നന്തായിവനം എസ് എസ് ഭവനിൽ സുനിൽകുമാർ സിന്ധു ദമ്പതികളുടെ മകൾ ശരണ്യ (20) ആണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 17, 2024, 01:31 PM IST
  • സംഭവസമയത്ത് വീട്ടിൽ ശരണ്യയും സഹോദരന്റെ ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്
  • മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും
Death News: തിരുവനന്തപുരത്ത് നൃത്താധ്യാപിക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: നൃത്താധ്യാപിക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. നഗരൂർ നന്തായിവനത്ത് നവരസ നാട്യ കലാക്ഷേത്രം നടത്തിവന്ന നന്തായിവനം എസ് എസ് ഭവനിൽ സുനിൽകുമാർ സിന്ധു ദമ്പതികളുടെ മകൾ ശരണ്യ (20) ആണ് മരിച്ചത്.

വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശരണ്യയെ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ALSO READ: മലപ്പുറത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശരണ്യയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുനിൽകുമാർ ചെമ്പരത്തിമുക്കിൽ തട്ടുകട നടത്തുകയാണ്. അച്ഛനും അമ്മയും രാത്രിയിൽ തട്ടുകടയിൽ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.

സംഭവസമയത്ത് വീട്ടിൽ ശരണ്യയും സഹോദരന്റെ ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ശരണ്യയുടെ മൊബൈൽ ഫോണിലേക്ക് വന്ന കോളുകൾ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ന​ഗരൂർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News