പാമ്പ് എന്ന് കേട്ടാൽ തന്നെ എല്ലാവരും ഒന്ന് പേടിക്കും. അതിപ്പോൾ രാജവെമ്പാല എന്ന് മറ്റും മാണെങ്കിലോ... മുട്ട് ഇടിക്കും. പാമ്പുകളുടെ ഇനത്തിൽ ഏറ്റവും അപകടകാരിയായ ഉരകമാണ് രാജവെമ്പാല. ഫണം വിടർത്തി വിഷം ചീറ്റാൻ സാധിക്കുന്ന രാജവെമ്പാല മറ്റ് പാമ്പുകളെ ഇരതേടി ഭക്ഷിക്കാറുണ്ട്. അങ്ങനെ ഒരു പാമ്പിനെ രാജവെമ്പാല ഭക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. വെറും നീർക്കോലിയെ ഒന്നുമല്ല രാജവെമ്പാല ഭക്ഷിക്കുന്നത്. തന്നെക്കാൾ വലിപ്പം കൂടിയ പെരുമ്പാമ്പിനെയാണ് രാജവെമ്പാല നിസാരമായി ഉള്ളിലാക്കുന്നത്.
വലിയ നീളം കൂടിയ പെരുമ്പാമ്പിനെ ഉള്ളിലാക്കാൻ ശ്രമിക്കുന്ന രാജവെമ്പാലെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പെരുമ്പാമ്പിന്റെ പകുതിയോളം രാജവെമ്പാല വായ്ക്കുള്ളലാക്കി. എന്നിട്ട് ബാക്കി കൂടെ ഭക്ഷിക്കാൻ രാജവെമ്പാല ശ്രമിക്കുന്നതാണ് വീഡിയോ. വീഡിയോ കാണാം:
ALSO READ : Viral Video: നായയും പാമ്പും തമ്മിൽ മുട്ടൻ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ദി റിയൽ ടാർസൺ (therealtarzann) എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പെരുമ്പാമ്പിനെ ഭക്ഷിക്കുന്ന രാജവെമ്പാലയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം 2.1 മില്യൺ പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര് വീഡിയോ കണ്ട് ആശ്ചര്യപ്പെട്ടിരിക്കുന്നത്.
പാമ്പുകളുടെ ഇനത്തിൽ ഏറ്റവും വലിയ ഉരകമാണ് പെരുമ്പാമ്പ്. 20 അടിയോളം നീളം വെരും പെരുമ്പാമ്പുകൾക്ക്, എന്നാൽ പാമ്പ് ഇനത്തിൽ എറ്റവും നീളം കൂടി വിഷ പാമ്പാണ് രാജവെമ്പാല. പൂർണ്ണവളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് 19 അടിയോളം നീളം വന്നേക്കും. സാധാരണയായി പ്രായപൂർത്തിയായ രാജവെമ്പാലയ്ക്ക് ശരാശരി 13 അടിയോളം നീളവും 6 കിലോഗ്രാം വരെ ഭാരവും കാണപ്പെടുമെന്നാണ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...