വാഷിംഗ്‌ടണ്‍: Russia Ukraine War News: യുക്രൈനിലെ (Ukraine) സൈനിക നടപടിയിൽ റഷ്യക്ക് മുന്നറിയിപ്പുമായി നാറ്റോ (NATO) രംഗത്ത്. യുക്രൈന്‍ അധിനിവേശത്തില്‍ നിന്ന് പിൻമാറാൻ നാറ്റോ റഷ്യയോട് ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തുവെന്നും. റഷ്യ വിവേകശൂന്യമായ യുദ്ധം അവസാനിപ്പിക്കണമെന്നും ചർച്ചയുടെ വഴിയിലേക്ക് വരണമെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടൻബെർഗ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അനിവാര്യമായി വന്നാൽ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടൻബെർഗ് യുക്രൈനിൽ നിന്നും മുഴുവൻ സൈന്യത്തെയും റഷ്യ പിൻവലിക്കണമെന്നും പറഞ്ഞു.
ഈ യുദ്ധദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവൻ സമാധാനം പറയണമെന്നും അടിയന്തര ഘട്ടം വന്നാല്‍ നാറ്റോ ഇടപെടുമെന്നും 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: Viral Video: മംഗൂസിനെ പിന്തുടർന്ന് പെരുമ്പാമ്പ്.., ശേഷം പൊരിഞ്ഞ പോരാട്ടം, ഒടുവിൽ..!!
യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ അവസാന പോരാട്ടം നടക്കുന്നതിനിടെ നിർണായക നീക്കമാണ് റഷ്യ നടത്തിയത്. മാത്രമല്ല യുക്രൈനിൽ പട്ടാള അട്ടിമറി നടത്താൻ റഷ്യൻ പ്രസിഡന്‍റ് പുടിൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരു ടെലിവിഷൻ സന്ദേശത്തിലാണ് പുടിൻ ഇതിന് ആഹ്വാനം നൽകിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.