ഇന്ത്യ ചൈന അതിർത്തി തർക്കം മുതലാക്കി നേപ്പാൾ, പുതിയ വിവാദ ഭൂപടം പാര്‍ലമെന്റിന്റെ ഉപരിസഭയും അംഗീകരിച്ചു...

  ഇന്ത്യന്‍   പ്രദേശങ്ങൾ  ഉള്‍പ്പെടുത്തി കൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടം പരിഷ്കരിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാള്‍ ഉപരിസഭയായ ദേശീയ അംസംബ്ലി  പാസാക്കി. 

Last Updated : Jun 18, 2020, 04:25 PM IST
ഇന്ത്യ ചൈന അതിർത്തി തർക്കം മുതലാക്കി നേപ്പാൾ, പുതിയ വിവാദ  ഭൂപടം പാര്‍ലമെന്റിന്റെ  ഉപരിസഭയും അംഗീകരിച്ചു...

കാഠ്മണ്ഡു:  ഇന്ത്യന്‍   പ്രദേശങ്ങൾ  ഉള്‍പ്പെടുത്തി കൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടം പരിഷ്കരിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാള്‍ ഉപരിസഭയായ ദേശീയ അംസംബ്ലി  പാസാക്കി. 

ദേശീയ അംസബ്ലിയില്‍  ഭരണഘടന ഭേദഗതി ബില്ലിനെ  എതിർത്ത് ആരും വോട്ട് ചെയ്തില്ല എന്നാണ് റിപ്പോർട്ട്. 55 വോട്ടുകളാണ് ബില്ലിനകൂലമായി രേഖപ്പെടുത്തപ്പെട്ടത്. 

മൂന്ന് ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ രാഷ്ട്രീയ, ഭരണ ഭൂപടം  പരിഷ്കരിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ  
നേരത്തെ നേപ്പാള്‍ പാര്‍ലമെന്റില്‍ പാസായിരുന്നു. നേപ്പാള്‍ പാര്‍ലമെന്റിലെ ആകെ അംഗസംഖ്യയായ 275ല്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് ബില്ല് പാസായത്.  ഇന്ത്യയുടെ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയദുര എന്നിവയെല്ലാം നേപ്പാളിന്റെ  അധികാര പ്രദേശങ്ങളായി അടയാളപ്പെടുത്തിയാണ്   പുതിയ  രാഷ്ട്രീയ ഭൂപടം നേപ്പാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരിയ്ക്കുന്നത്.  

അതേസമയം,  ദേശീയ അംസംബ്ലി  ബില്‍ പാസാക്കിയ ശേഷം ഇത് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. ഇതിനു ശേഷമാണ് ബില്‍ ഭരണഘടനയില്‍ ചേര്‍ക്കുക.  ഇന്ത്യ ചൈന അതിർത്തി തർക്കം ശക്തമാവുന്നതിനിടെ നേപ്പാൾ തങ്ങളുടെ നീക്കങ്ങൾ ത്വരിതമാക്കുകയാണ്. 

എന്നാൽ, ഭൂപടം നിലനില്‍ക്കുന്നതല്ലെന്നും അതിര്‍ത്തി സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളുടെ ധാരണയ്ക്ക് എതിരാണെന്നുമാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയം ഈ വിഷയത്തിൽ   പ്രതികരിച്ചിരിക്കുന്നത്.

Also read: ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി തര്‍ക്കത്തില്‍ പരാമര്‍ശവുമായി യോഗി, ഭീഷണി വേണ്ടെന്ന് പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി

ഇന്തോ-ടിബറ്റൻ അതിർത്തിയിൽ ലിപുലേഖിലേക്ക് ഇന്ത്യ 80 കിലോമീറ്റർ നീളമുള്ള റോഡ്​ നിർമിക്കുന്നതിനെതിരെ കഴിഞ്ഞ മാസം​ നേപ്പാൾ പ്രതിഷേധിച്ചതോടെയാണ്​ ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്​നം ആരംഭിച്ചത്.  അതേസമയം, അതിർത്തി തർക്കത്തില്‍  ചർച്ചയാവാമെന്ന വാഗ്​ദാനം ഓലി ആവർത്തിക്കുകയാണ്. 

 

 

Trending News