ഗാസ: ഇസ്രയേൽ-പലസ്തീൻ സംഘർഷം തുടരുന്നു. ആക്രമണത്തിൽ (Attack) വെള്ളിയാഴ്ച 10 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗാസയിലെ വ്യോമാക്രമണത്തിൽ (Air strike) പ്രതിഷേധം ഉയരുന്നതിനിടെയാണ് വെസ്റ്റ് ബാങ്കിന് സമീപം വീണ്ടും ആക്രമണം ഉണ്ടായത്.
ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയതായി അധികൃതർ അറിയിച്ചു. 32 കുട്ടികളും 21 സ്ത്രീകളും ഉൾപ്പെടെ 132 പേർ കൊല്ലപ്പെട്ടതായാണ് അധികൃതർ വ്യക്തമാക്കുന്നത്. റോക്കറ്റാക്രമണങ്ങളിൽ ഇസ്രയേലിൽ ഒരു കുട്ടി അടക്കം എട്ട് പേർ മരിച്ചു.
ALSO READ: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡല്‍ഹിയിലെത്തി; ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കും
സംഘർഷം ആരംഭിച്ചതിന് ശേഷം പതിനായിരക്കണക്കിന് ആളുകൾ പാലായനം ചെയ്തെന്നാണ് യുഎൻ (UN) പുറത്ത് വിടുന്ന റിപ്പോർട്ട്. ഗാസ സിറ്റിക്ക് പുറത്ത് ഇസ്രയേലിന്റെ വടക്ക് കിഴക്കൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ പലസ്തീൻ കുടുംബങ്ങൾ പാലായനം ചെയ്ത് തുടങ്ങി. രാത്രിയിലെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇസ്രയേൽ സേന പീരങ്കിയാക്രമണവും ശക്തമാക്കിയതോടെയാണ് ജനങ്ങൾ പാലായനം ചെയ്യാൻ തുടങ്ങിയത്.
ഏറ്റുമുട്ടൽ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ. ഗാസ മുനമ്പിന്റെ നിയന്ത്രണമുള്ള ഹമാസിനെതിരെ (Hamas) ഇസ്രയേൽ കരയാക്രമണം തുടങ്ങിയേക്കുമെന്നാണ് സൂചന. അതിർത്തിയിൽ ഇസ്രയേൽ 9,000 സൈനികരെ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
ALSO READ: ഇസ്രയേൽ-പലസ്തീൻ സംഘർഷം; ടെൽ അവീവ് ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഹമാസ്
ഹമാസ് ഇതിനകം ഇസ്രയേലിലേക്ക് 1,800 റോക്കറ്റുകൾ അയച്ചു. ഇസ്രയേൽ സൈന്യം ഗാസയിൽ 600 വ്യോമാക്രമണങ്ങൾ നടത്തി. മൂന്ന് വൻ പാർപ്പിട സമുച്ചയങ്ങൾ തകർത്തു. അതേസമയം, ഇസ്രയേലിൽ പല നഗരങ്ങളിലും ആഭ്യന്തര കലാപങ്ങൾ ഉണ്ടായി.
അതേസമയം, അയൽരാജ്യമായ ലെബനൻ അതിർത്തിയിൽ രണ്ട് പലസ്തീൻ അനുകൂലികളെ ഇസ്രയേൽ സൈന്യം വെടിവെച്ച് കൊന്നു. സിറിയയിൽ നിന്ന് മൂന്ന് തവണ റോക്കറ്റ് ആക്രമണം ഉണ്ടായതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. അതിനിടെ സ്ഥിതി ഗതികൾ വിലയിരുത്താൻ ഐക്യരാഷ്ട്ര രക്ഷാ സമിതി നാളെ വീണ്ടും യോഗം ചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA