Covid 19 Surge : ചൈനയിലെ കോവിഡ് സാഹചര്യം ആശങ്കാജനകം; ലോകാരോഗ്യ സംഘടന തലവൻ

Covid 19 China Latest Updates :  കോവിഡ് രോഗബാധയുടെ അപകടസാധ്യത കൂടുതൽ ഉള്ളവർക്ക് എത്രയും വേഗം വാക്‌സിൻ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് അറിയിച്ചിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 22, 2022, 12:53 PM IST
  • കൂടാതെ ബീജിങ്ങിൽ വാക്‌സിനേഷൻ കൂടുതൽ വേഗത്തിൽ ആക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
  • കോവിഡ് രോഗബാധയുടെ അപകടസാധ്യത കൂടുതൽ ഉള്ളവർക്ക് എത്രയും വേഗം വാക്‌സിൻ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
  • കൂടാതെ ചൈനയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
Covid 19 Surge :  ചൈനയിലെ കോവിഡ് സാഹചര്യം ആശങ്കാജനകം; ലോകാരോഗ്യ സംഘടന തലവൻ

ചൈനയിൽ വീണ്ടും കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്ന സാഹചര്യം വളരെയധികം ആശങ്കാജനകമാണെന്ന് പറഞ്ഞ്  ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൂടാതെ ബീജിങ്ങിൽ വാക്‌സിനേഷൻ കൂടുതൽ വേഗത്തിൽ ആക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് രോഗബാധയുടെ അപകടസാധ്യത കൂടുതൽ ഉള്ളവർക്ക് എത്രയും വേഗം വാക്‌സിൻ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ ചൈനയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ചൈനയിൽ രോഗബാധ അതിരൂക്ഷമായി മാറിയിരിക്കുകയാണ്. രാജ്യത്ത് ആവശ്യമരുന്നുകൾക്കും ഓക്സിജനും ഒക്കെ കടുത്ത ക്ഷാമമാണ് നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ കോവിഡ് രോഗബാധ മൂലം മരണപ്പെടുന്നവരുടെ എണ്ണവും വൻതോതിൽ കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ ആദ്യ വാരമാണ് കോവിഡ് നിയന്ത്രണങ്ങളിൽ ചൈനയിൽ ഇളവുകൾ വരുത്തിയത്. അതിന് പിന്നാലെയാണ് രോഗബാധ വൻ തോതിൽ വർധിക്കാൻ ആരംഭിച്ചത്.

ALSO READ: Omicron: വിദേശ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം; വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി കേന്ദ്രം

 വിദേശരാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമിക്രോൺ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു.  വീണ്ടും കോവിഡ് വ്യാപന സാധ്യതകൾ ഉയരുന്ന സാഹചര്യത്തിൽ കർശന ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയും ശക്തമാക്കി. ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമിക്രോണിന്റെ പുതിയ വകഭേദമായ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങൾ ഇന്ത്യയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന ജാ​ഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. 

എല്ലാവരും വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. രോഗം ബാധിക്കാൻ എളുപ്പം സാധ്യതയുള്ള പ്രായമായവർ അനുബന്ധ രോഗമുള്ളർ തുടങ്ങിയവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും കൂടുതൽ കരുതലും വേണം. കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കണമെന്നും റാപ്പിഡ് റെസ്പോൺസ് യോഗം നിർദ്ദേശിച്ചു.  വാക്‌സിന്‍ എടുക്കാത്ത എല്ലാവരും വാക്‌സിന്‍ എടുക്കണം. രോഗലക്ഷണമുള്ളവരെ കോവിഡ് പരിശോധന നടത്താന്‍ യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പനി, ജലദോഷം, തൊണ്ടവേദന എന്നീ രോ​ഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ചികിത്സതേടണം. രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങാതെ വിശ്രമിക്കുകയും ചികിത്സതേടുകയും വേണമെന്നും നിർദ്ദേശത്തിലുണ്ട്. പ്രായമായവര്‍ ബൂസ്റ്റര്‍ ഡോസ് ഉടന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. 28 ശതമാനംപേര്‍ മാത്രമാണ് ഇതുവരെ കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News