എന്ത് വീഡിയോ ആണെങ്കിലും കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും ആദ്യം തിരയുന്നയിടം യൂ ട്യൂബാണ്(YouTube) . എന്നാൽ ഇൗ തിരച്ചിലുകൾ പലപ്പോഴെങ്കിലും മറ്റ് വലിയ പ്രശ്നങ്ങളിലേക്ക് പോവാറുണ്ട്. ഇത് കുട്ടികളിൽ സ്വാഭാവ വൈകൃതം,വിഷാദരോഗം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് വഴി വെക്കാറുണ്ട്.
ഇൗ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമെന്ന നിലയിൽ രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള ഒരു ഗൂഗിൾ അക്കൗണ്ട് വഴി പ്രധാന യൂട്യൂബ്ആപ്പ് ആസ്വദിക്കാൻ കുട്ടികളെ അനുവദിക്കുന്ന പുതിയ സൗകര്യം. ഇതിൽ രക്ഷിതാക്കൾക്കായി മൂന്ന് വ്യത്യസ് കണ്ടന്റുകൾ(Contents) കുട്ടിയുടെ പ്രായത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. പ്രീ ടീൻ,13 വയസ്സിന് മുകളിൽ,പ്രായപൂർത്തിയകാറായ കുട്ടി തുടങ്ങിയവയാണ് ഇതിന്റെ ക്ലാസിഫിക്കേഷൻ.
ALSO READ: OTT Guidelines: Netflix, Amazon Prime എല്ലാത്തിനും നിയന്ത്രണം വരുമോ? എങ്ങിനെയാണ് നിയന്ത്രണം
പുതിയ സംവിധാനം അനുസരിച്ച് എക്സ്പ്ലോർ (Explore) ഓപ്ഷൻ തിരഞ്ഞെടുത്താൽ കാണുന്ന ഉള്ളടക്കങ്ങൾ ഒമ്പത് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ളതാണ്. വ്ളോഗുകൾ, ടൂട്ടോറിയലുകൾ, ഗെയിമിങ് വീഡിയോകൾ, പാട്ടുകൾ, വാർത്തകൾ, വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ മാത്രമാവും ഈ വിഭാഗത്തിൽ കാണാൻ കഴിയുന്നത്.എക്സ് പ്ലോർ മോർ (Explore More)എന്ന ഓപ്ഷനിൽ 13 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് അനുയോജ്യമായ വീഡിയോകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.മോസ്റ്റ് ഓഫ് യൂട്യൂബ് (Most of Youtube) ഓപ്ഷനിൽ യൂട്യൂബിലെ എല്ലാ കാണാൻ കുട്ടികളെ അനുവദിക്കും.
ALSO READ: Netflix ഇനി മുതൽ Recommended Shows സ്വയം Download ചെയ്യും: ഇത് എങ്ങനെ ചെയ്യാം?
എന്നാൽ, 18 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വീഡിയോകൾ ഉള്ളടക്കങ്ങൾ ഉണ്ടാവുന്നതല്ല.ഇന്നലെയാണ് കേന്ദ്ര സർക്കാർ ഒടിടി(OTT) പ്ലാറ്റ് ഫോമുകൾക്ക് അടക്കം ഇന്ത്യയിൽ നിയന്ത്രണം കൊണ്ടു വരുന്ന നിയമം പുറത്തിറക്കിയത് ഇതിന് തൊട്ടു പിന്നാലെ യൂ ടൂബും പുതിയ ഫീച്ചർ അവതരിപ്പിച്ചത് ശ്രദ്ധേയമാണ്. ഇതിനും നേരത്തെ തന്നെ Harmful കണ്ടന്റുകൾ യൂ ടൂബ് നിരോധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...