ഓഹരിയിൽ നിന്ന് വൻ ലാഭം വാഗ്ദാനം ചെയ്ത് വയോധികനിൽ നിന്ന് 11.6 കോടി രൂപ തട്ടിയെടുത്തു. കപ്പലിൽ ക്യാപ്റ്റനായിരുന്ന സാക്ഷിസ് കോല വാഡിയ എന്ന എഴുപത്തഞ്ചുകാരനാണ് തട്ടിപ്പിനിരയായത്. ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെയാണ് ഓഹരി വിപണിയിൽ താത്പര്യമുള്ള വാഡിയയെ കബളിപ്പിക്കാൻ ശ്രമിച്ചത്.
സംഭവത്തിൽ മുംബൈ ഡോംഗ്രി സ്വദേശിയായ കൈഫ് ഇബ്രാഹിം മൻസൂരി അറസ്റ്റിലായി. ഇയാളുടെ പക്കൽ നിന്നും വിവിധ ബാങ്കുകളുടെ 33 ഡെബിറ്റ് കാർഡുകളും 12 ചെക്ക് ബുക്കുകളും കണ്ടെടുത്തു.
Read Also: ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം; സ്ഫോടനം നടന്നത് ഭീഷണി സന്ദേശത്തിന് പിന്നാലെ
ഒരു പ്രമുഖ സാമ്പത്തിക സേവന കമ്പനിയുടെ പേരുള്ള ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വയോധികന്റെ ഫോൺ നമ്പർ ചേർത്തതോടെയാണ് തട്ടിപ്പിന് ആരംഭം. തുടർന്ന് അനിയ സ്മിത്ത് എന്ന യുവതി , ഗ്രൂപ്പിൽ വിവരങ്ങൾ നൽകി അവരുടെ പ്ലാറ്റ് ഫോമിലൂടെ നിക്ഷേപം നടത്താൻ തയ്യാറാണോ എന്ന് ചോദിച്ചു. ഓഹരി വിപണിയിൽ സ്ഥിരം നിക്ഷേപകനായ വയോധികൻ അതിന് സമ്മതിച്ചു.
ഇതിന് പിന്നാലെ യുവതി ഇദ്ദേഹത്തെ മറ്റൊരു ഗ്രൂപ്പിൽ ചേർക്കുകയും ലിങ്ക് ഷെയർ ചെയ്യുകയും ചെയ്തു. പരാതിക്കാരൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യാപാരത്തിനായി കമ്പനിയുടെ ആപ്പ് ഡൗൺലോഡ് ചെയ്തു. തുടർന്ന് ട്രേഡിംഗുമായി ബന്ധപ്പെട്ട് യുവതിയില്‍ നിന്നും അവരുടെ കൂട്ടാളികളിൽ നിന്നും വാഡിയയ്ക്ക് സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. അവരുടെ നിർദേശം പ്രകാരം ഓഹരികളിൽ നിക്ഷേപിക്കുന്നതിനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വാഡിയ പണം അയച്ച് നൽകി.
ഒന്നിലധികം അക്കൗണ്ടുകളിൽ സംശയം തോന്നി വാഡിയ ഇതേക്കുറിച്ച് യുവതിയോട് ചോദിച്ചു. നികുതി ലാഭിക്കാനാണെന്നായിരുന്നു മറുപടി. ഇത്തരത്തിൽ 11.16 കോടി രൂപ ഓഗസ്റ്റിനും നവംബറിനുമിടയിൽ അയച്ചത്.
ഓഹരി നിക്ഷേപങ്ങളിലെ ലാഭം കൃത്യമായി ഡിസിപ്ലേ ചെയത് വന്നതിനാൽ മറ്റ് സംശയങ്ങളും തോന്നിയില്ല. എന്നാൽ വാഡിയ ലാഭം പിൻവലിക്കാൻ ശ്രമിച്ചതോടെ കഥ മാറി. ലാഭം പിൻവലിക്കാനുള്ള അഭ്യർത്ഥനകൾ നിരസിക്കപ്പെട്ടു. തുക പിൻവലിക്കാൻ യുവതിയുടെ സഹായം തേടിയപ്പോൾ 20 ശതമാനം സേവന നികുതി അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.