തട്ടിപ്പിൻറെ പുതിയ തലങ്ങൾ തേടുകയാണ് ആളുകൾ ഇതിൻറെ ഭാഗമായി സാമൂഹിക മാധ്യമങ്ങളെയാണ് ഇത്തരക്കാർ കൂടുതൽ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ വാട്സാപ്പ് ഉപഭോക്താക്കളെ ആശങ്കയിലാക്കിയാണ് പുതിയ വാർത്തകൾ വരുന്നത്. ക്രെഡിറ്റ് കാർഡ്, അക്കൗണ്ട് രേഖകൾസ സ്വകാര്യ വിവരങ്ങൾ തുടങ്ങി വ്യക്തിപരമായ രേഖകളാണ് ഇത്തരം വ്യാജ അക്കൗണ്ടുകൾ വഴി പങ്കുവെക്കുന്നത്.
WABetaInfo യുടെ റിപ്പോർട്ട് അനുസരിച്ച് പുതിയതായി വാട്ട്‌സാപ്പ് സപ്പോർട്ട് എന്ന അക്കൗണ്ടിൽ നിന്നാണ് വാട്സാപ്പ് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ ലഭിക്കുന്നത്. ഒടിപി പങ്ക് വെക്കാനോ, വിവരങ്ങൾ കൈമാറാനോ ആയിരിക്കും എത്തുന്ന വിവരങ്ങൾ. വാട്സാപ്പ് നേരിട്ട് അയക്കുന്ന മെസ്സേജ് എന്ന് കരുതി പലരും വിവരങ്ങൾ പങ്കുവെക്കുന്നതോടെ പ്രശ്നം കൈവിട്ടു പോവും.
ALSO READ: Realme GT 2 : റിയൽമി ജിടി 2 ഇന്ത്യയിലെത്തി, മികച്ച പ്രൊസസ്സറും കിടിലം ഫീച്ചറുകളും; അറിയേണ്ടതെല്ലാം
ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, വാട്ട്‌സ്ആപ്പ് അക്കൗണ്ട് ലോഗിൻ ചെയ്യാനുള്ള ആറക്ക കോഡ് എന്നിവ അടക്കമുള്ള വ്യക്തിഗത ഡാറ്റ മോഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ അക്കൗണ്ടുകളാണിത്. വിവരങ്ങൾ പങ്ക് വെച്ചാൽ മിക്കവാറും പേരും പിന്നീട് സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകും.
ആധികാരികമെന്ന് തോന്നിക്കുന്ന വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളാണ് ഈ സന്ദേശങ്ങൾ പങ്കിടുന്നത് എന്നതാണ് ആശങ്കാജനകമായ കാര്യം. ഇവക്ക് വാട്സാപ്പ് സപ്പോർട്ട് എന്നോ, വാട്സാപ്പ് ഹെൽപ്പ് എന്നോ ആയിരിക്കും പേരുകൾ.
വാട്ട്‌സ്ആപ്പ് അക്കൗണ്ട് വ്യാജമോ യഥാർത്ഥ്യമോ എന്ന് എങ്ങനെ വേർതിരിക്കാം
1. അസാധാരണമായി സന്ദേശങ്ങൾ എത്തുന്ന് വാട്ട്‌സ് ആപ്പ് കോൺടാക്റ്റുകൾ ആധികാരിമാണോ എന്ന് ആദ്യമെ ഉറപ്പാക്കുക. ആധികാരികമായ അക്കൗണ്ടാണെങ്കിൽ കോൺടാക്ട് നെയിമിന് അടുത്തായി വേരിഫിക്കേഷൻ ബാഡ്ജ് നിങ്ങൾക്ക് കാണാനാകും. മറിച്ച് ബാഡ്ജ് പ്രൊഫൈൽ ഫോട്ടോയിലോ മറ്റോ ആണ് കാണുന്നതെങ്കിൽ അക്കൗണ്ട് വ്യാജമാണെന്ന് ഉറപ്പാക്കാം.
2. ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളോ ആറ് അക്ക കോഡോ ഒടിരി പോലുള്ള വ്യക്തിഗത വിവരങ്ങളോ വാട്ട്‌സ്ആപ്പ് ഒരിക്കലും ആവശ്യപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടത്. “അക്കൗണ്ടുകൾക്കായി വാട്ട്‌സ്ആപ്പ് പണമോ രഹസ്യ വിവരങ്ങളോ പോലും ആവശ്യപ്പെടുന്നില്ല,”. നിലവിൽ വാട്സാപ്പ് സൗജന്യമാണെന്ന് ആദ്യം മനസ്സിലാക്കുക.
3. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ചാറ്റ് ബ്ലോക്ക് ചെയ്യുകയോ റിപ്പോർട്ടുചെയ്യുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ലകാര്യം. ഇങ്ങനെ ചെയ്യുന്നതോടെ ചാറ്റിൽ നിന്നുള്ള അവസാന അഞ്ച് സന്ദേശങ്ങൾ WhatsApp-ൻറെ ഒഫീഷ്യൽ മോഡറേഷൻ ടീമിന് ലഭിക്കും. ഇതുവഴി പ്രശ്നം മനസ്സിലാക്കാനും അവർക്ക് അക്കൗണ്ടുകൾ താൽക്കാലികമായി നിർത്താനും കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...