ഇന്ന് ലോകവ്യാപകമായി കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളില്‍ ഒന്നാണ് ഇന്‍സ്റ്റഗ്രാം. ഒരു കാലത്ത് ഫേസ്ബുക്കിനോടായിരുന്നു ആളുകള്‍ക്ക് പ്രിയമെങ്കില്‍ ഇന്ന് അത് ഇന്‍സ്റ്റഗ്രാമിലേയ്ക്ക് വഴി മാറിയിരിക്കുന്നു. ഭരണാധികാരികളും സെലിബ്രിറ്റികളുമെല്ലാം ജനങ്ങളുമായി സംവദിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന സമൂഹ മാധ്യമവും ഇന്‍സ്റ്റഗ്രാമാണ്.
ഇപ്പോള്‍ ഇതാ ഉപയോക്താക്കള്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നിന് പരിഹാരം കണ്ടിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. പോസ്റ്റുകള്‍ പങ്കുവെയ്ക്കുമ്പോള്‍ അത് ആരൊക്കെ കാണണം, കാണാന്‍ പാടില്ല എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, വാട്‌സ്ആപ്പിന് സമാനമായി ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമിലും പോസ്റ്റുകള്‍ പ്രൈവറ്റാക്കാം. തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രം പോസ്റ്റുകള്‍ കാണാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ: ആയോധ്യ രാമക്ഷേത്രത്തിലേക്ക് പോകാൻ തയ്യാറെടുക്കുകയാണോ? ഇതാ പേടിഎമ്മിന്റെ കിടിലൻ ക്യാഷ്ബാക്ക് ഓഫർ
പ്രൈവറ്റ് പോസ്റ്റുകള്‍ ക്രിയേറ്റ് ചെയ്യാനായി ഫ്‌ലിപ്‌സൈഡ് എന്ന ഫീച്ചറാണ് കമ്പനി പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പരിമിതമായ ഉപയോക്താക്കള്‍ക്ക് മാത്രമായി നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍ വൈകാതെ തന്നെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിവര ശേഖരണം പുരോഗമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്ന് മുതലാണ് ഈ ഫീച്ചര്‍ ആപ്പില്‍ ലഭ്യമാകുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അതേസമയം, ഫ്‌ലിപ്‌സൈഡ് ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യം പറയാറായിട്ടില്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി പറഞ്ഞിരുന്നു. ഏതായാലും പുതിയ ഫീച്ചറിന്റെ ടെസ്റ്റിംഗ് പുരോഗമിക്കുകയാണെന്ന കാര്യം മെറ്റ എക്‌സിക്യൂട്ടീവ് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.