ന്യൂയോർക്ക് : സ്റ്റാർ സ്പോർട്സ് അടക്കം 100 ചാനലുകൾ പൂട്ടാനൊരുങ്ങി ഡിസ്നി. ഇൗ വർഷം അവസാനത്തോടെയായിരിക്കും ഇതിനുള്ള നടപടികൾ. ഒടിടി പ്ലാറ്റ് ഫോമുകൾ വഴി മികച്ച ട്രാഫിക്ക് ലഭിക്കുന്നതിനാൽ കേബിൾ ടീവി വഴിയുള്ള ചാനലുകൾ അധിക ചിലവാണെന്നാണ് കമ്പനി വിലയിരുത്തുന്നത്.
വാള്‍ട്ട് ഡിസ്‌നി സിഇഒ ബോബ് ചാപെക് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത് .ഡിസ്‌നി പ്ലസിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നതെന്നും ബോബ് ചാപെക് വ്യക്തമാക്കി.
ALSO READ : Amazon Mgm deal:ആമസോൺ എം.ജി.എം സ്റ്റുഡിയോ വാങ്ങിക്കുന്നു 8.45 ബില്യണ് കരാർ ഒപ്പുവെച്ചു
കഴിഞ്ഞ വർഷം ലാഭത്തിലല്ലാത്ത 30 ചാനലുകൾ കമ്പനി പൂട്ടിയിരുന്നു. ഇവയെല്ലാം ഇനി ഡിസ്നിയുടെ ഒടിട പ്ലാറ്റ് ഫോമിൽ ലഭിക്കും. ആദ്യം പ്രവർത്തനം അവസാനിക്കുന്നത് സ്റ്റാർ സ്പോർട്സായിരിക്കും. ഹോട്സ്റ്റാറിൽ ഇനിമുതൽ സ്റ്റാർ സ്പോർട്സ് കാണാം.
103 മില്യൺ പെയിഡ് സ്ബ്സ്ക്രൈബേഴ്സ് ഇതുവരെ ഡിസ്നിക്കുണ്ട്. വരുന്ന വർഷങ്ങളിൽ ഇതിൽ വർധന ഉണ്ടാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.ഈ വര്‍ഷം ഒക്ടോബര്‍ 1 മുതലാണ ഇത് പ്രാബല്യത്തില്‍ വരുക . ഫോക്‌സ്, ഫോക്‌സ് ക്രൈം, ഫോക്‌സ് ലൈഫ്, എഫ് എക്‌സ്, ചാനല്‍ വി , ഫോക്‌സ് ആക്ഷന്‍ മൂവികള്‍, , ഫോക്‌സ് മൂവികള്‍, സ്റ്റാര്‍ മൂവീസ് ചൈന എന്നിവയാണ് അടച്ചു പൂട്ടാന്‍ പോകുന്ന ചാനലുകള്‍.
ALSO READ : WhatsApp New update: പുതിയ ഫോണിലെ പുത്തൻ നമ്പരിലേക്ക് പഴയ ചാറ്റുകൾ മാറ്റാം
ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രേക്ഷകരാണ് ഡിസ്നിയുടെ ഷോകൾക്കുള്ളത് എന്നാൽ ഒടിടി പ്ലാറ്റ് ഫോമിലേക്ക് ഡിസ്നി ചുവട് വെച്ചതോടെയാണ് പുതിയ മാറ്റങ്ങൾ. മലയാളത്തിൽ ഏഷ്യാനെറ്റ്,ഏഷ്യാനെറ്റ് പ്ലസ് എന്നിവയെല്ലാം സ്റ്റാർ ഡിസ്നിയുടേതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...