ചുരുങ്ങിയ കാലം കൊണ്ട് നിരവധി യൂസേഴ്സിനെ ഉണ്ടാക്കിയ ക്ലബ് ഹൗസിന് പുതീയ ഫീച്ചർ എത്തുന്നു. ക്ലബ് ഹൗസ് പെയ്മെൻറ് ഒാപഷ്നാണ് പുതിയതായി ചേർക്കുന്നത്. എപ്പോഴാണ് ഇത് എത്തുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല
നിലവിൽ അമേരിക്കയിൽ ഫീച്ചർ ഉപയോഗിക്കുന്നുണ്ട് അധികം താമസിക്കാതെ ഇത് ഇന്ത്യയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ക്ലബ് ഹൗസ് സി.ഇ.ഒ രോഹൻ സേത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഇതുവഴി ക്ലബ് ഹൗസിലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് സാമ്പത്തിക നേട്ടവും ലഭ്യമാകും.
ഉടൻ തന്നെ മറ്റ് ഫീച്ചറുകളും ക്ലബ് ഹൗസിലേക്ക് എത്തുമെന്നാണ് സൂചന. താമസിക്കാതെ സബ്സ്ക്രിപ്ഷൻ സംവിധാനങ്ങളും ക്ലബ് ഹൗസിലേക്ക് എത്തും. ഇതിന്റെ ഭാഗമായി കമ്പനി തന്നെ ചില ഒാഫറുകളും ഒരുക്കുമെന്നാണ് സൂചന.
ALSO READ : നിരോധിത ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ല റഷ്യൻ കോടതി ഗൂഗിളിന് 81,810 ഡോളർ പിഴ ചുമത്തി
കൂടുതൽ ഭാഷകളിലേക്ക് ക്ലബ് ഹൗസ് എത്തിക്കാനാണ് ശ്രമമെന്നാണ് സൂചന. കേന്ദ്ര സർക്കാരിന്റെ നിയമപരമായ ചട്ടക്കൂടിൽ നിന്നാണ് തങ്ങൾ പ്രവർത്തിക്കാനുദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്താണ് ക്ലബ് ഹൗസ്?
സെമിനാർ, അല്ലെങ്കിൽ കുറച്ചു പേർ കൂട്ടം കൂടി നിൽക്കന്ന സംസാര സദസ്, ചർച്ച വേദികൾ അങ്ങനെ ഇത്തരത്തിലുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യങ്ങകൾ വെർച്വൽ മേഖലയിലേക്ക് കൊണ്ടുവന്നാൽ എങ്ങനെ ഇരിക്കും അതാണ് ക്ലബ് ഹൗസ്. ചുരുക്കത്തിൽ പറഞ്ഞാൽ ചില മാറ്റങ്ങൾ ഒക്കെ വരുത്തി ട്വിറ്റർ ഒരു പോഡ്കാസ്റ്റ് ഫീച്ചറിലേക്ക് മാറിയാൽ എങ്ങനെയാകുമോ അതാണ് ക്ലബ് ഹൗസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...