പുതുച്ചേരി: രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനൽസ് കാണാതെ കേരളം പുറത്ത്. പുതുച്ചേരിയോട് സമനില വഴങ്ങിയതോടെയാണ് കേരളത്തിന്റെ ക്വാർട്ടർ സാധ്യതകൾ അവസാനിച്ചത്. ഒന്നാം ഇന്നിംഗ്സില്‍ പുതുച്ചേരി 371 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളത്തിന് 286 റണ്‍സ് മാത്രമാണ് എടുക്കാൻ സാധിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ പുതുച്ചേരി അഞ്ചിന് 279 എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുയായിരുന്നു.
സെഞ്ചറിയുമായി ഓപ്പണർ ജെ.എസ്. പാണ്ഡെയും (212 പന്തിൽ 102), അർധ സെഞ്ചറി നേടി കൃഷ്ണ (83 പന്തിൽ 94)യും രണ്ടാം ഇന്നിങ്സിൽ പുതുച്ചേരിക്കായി തിളങ്ങി. പി.കെ. ദോഗ്രയും പുതുച്ചേരിക്ക് വേണ്ടി അർധ സെഞ്ചറി നേടി. 115 പന്തുകളിൽ നിന്ന് 55 റൺസാണ് താരം നേടിയത്. രണ്ടാം ഇന്നിങ്സ് കൂടി ചേർക്കുമ്പോൾ പുതുച്ചേരിയുടെ ലീഡ് 364 റൺസാണ്. നെയന് കംഗയന്‍ (5), ആകാശ് കര്‍ഗവെ (12), ഡി രോഹിത് (1) എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെക്കാന സാധിക്കാതെ പുറത്തായ പുതുച്ചേരി താരങ്ങള്‍. വിശ്വേശര്‍ സുരേഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി, എം ഡി നിതീഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും എടുത്തു.
70 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. പുതുച്ചേരിക്ക് മൂന്നു പോയിന്റും കേരളത്തിന് ഒരു പോയിന്റും ലഭിച്ചതോടെ ജാർഖണ്ഡ് നോക്കൗട്ടിൽ കടന്നു. ഏഴു കളികളിൽ നിന്ന് 23 പോയിന്റാണ് ജാർഖണ്ഡ് നേടിയത്. ഒന്നാമതുള്ള കർണാടക (35 പോയിന്റ്) നേരത്തേ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് 21 പോയിന്റുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...