Ahmedabad : ഐപിഎൽ 2021 (IPL 2021) സീസണിടെ ആദ്യമായി രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (Kolkata Knight Riders) താരങ്ങളായ മലയാളിയായ സന്ദീപ് വാര്യർക്കും (Sandeep Warrier) തമിഴ്നാട് താരം വരുൺ ചക്രവർത്തിക്കുമാണ് (Varun Chakravarthy) കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുതാരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്നു കൊൽക്കത്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (Royal Challengers Banglore) മത്സരം മാറ്റിവെച്ചു.
#IPL2021 ANNOUNCEMENT: Tonight's match #KKRvRCB has been rescheduled. More details soon.
— KolkataKnightRiders (@KKRiders) May 3, 2021
പത്രകുറിപ്പിലൂടെ ഐപിഎൽ ഇക്കാര്യം അറിയിക്കുന്നത്. ഇരു താരങ്ങളിൽ കഴിഞ്ഞ നാല് ദിവസങ്ങളായി നടത്തിവരുന്ന മൂന്ന് റൗണ്ട് കോവിഡ് പരിശോധനയിലാണ് താരങ്ങൾക്ക് കോവിഡാണെന്ന് സ്ഥിരീകരിച്ചെന്ന് ഐപിഎൽ വാർത്തകൂറിപ്പിലൂടെ അറിയിക്കുന്നത്.
ALSO READ : IPL 2021: ഒന്നും നോക്കാതെ Shubman Gill അടിച്ച് പറത്തി സിക്സർ, അന്തംവിട്ട് ആരാധകരും
കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ ഇരുവരെയും കൊൽക്കത്തയുടെ ബാക്കി താരങ്ങളിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. മെഡിക്കൽ സംഘം ഇരുവരുടെയും ആരോഗ്യനില നിരീക്ഷിച്ച വരുകയാണ്. ബാക്കി കെകെആർ താരങ്ങളിൽ മെഡിക്കൽ നിരീക്ഷണം തുടരുന്നുണ്ടെന്നും ഐപിഎൽ കുറിപ്പിൽ കൂട്ടിചേർത്തു.
Official Announcement:
Today’s match between KKR and RCB has been postponed by the BCCI as per IPL Safety Guidelines after Varun Chakaravarthy and Sandeep Warrier tested positive for COVID.
We wish Varun and Sandeep a speedy recovery.#PlayBold #IPL2021 #KKRvRCB pic.twitter.com/yctoffeW3C
— Royal Challengers Bangalore (@RCBTweets) May 3, 2021
എന്നാൽ ഇന്നത്തെ മത്സരത്തിന്റെ പുതിയ തിയതി പീന്നിട് അറിയിക്കുന്നതാണ്. അതിൽ ഒരു വ്യക്തമായ തീരുമാനമായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. സീസൺ തുടങ്ങിയതിനെ ശേഷം ആദ്യമായിട്ടാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന താരങ്ങൾക്കോ മറ്റുള്ളവഡക്കോ കോവിഡ് സ്ഥിരീകരിക്കുന്ന സംഭവ പുറത്ത് വരുന്നത്.
ALSO READ : Ipl 2021 Live:കോവിഡ് ഭീതിയിൽ താരങ്ങൾ, അശ്വിനും,കെയിൻ റിച്ചാർഡുമുൾപ്പടെ പിന്മാറി
ഏപ്രിൽ 29ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് കെകെആർ അവസാനമായി കളിച്ചത്. അതിനാൽ ഡിസി താരങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. രോഗം എവിടെ നിന്ന് പിടിപ്പെട്ടു എന്ന് കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധന നടത്തുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ അറിയിക്കുന്നത്.
UPDATE: IPL reschedules today's #KKRvRCB match after two KKR players test positive. #VIVOIPL
Details - https://t.co/vwTHC8DkS7 pic.twitter.com/xzcD8aijQ0
— IndianPremierLeague (@IPL) May 3, 2021
ALSO READ : PBKS vs KKR :പഞ്ചാബിനെ എറിഞ്ഞ് ഒതുക്കി കൊൽക്കത്തയ്ക്ക് സീസണിലെ രണ്ടാം ജയം
ബയോ ബബിളുമായി ബന്ധപ്പെട്ട് ഐപിഎല്ലിൽ പങ്കെടുക്കുന്ന എല്ലാ താരങ്ങൾക്കും നിർബന്ധമാക്കിയിരുന്ന പ്രത്യേക അപ്പ് വഴിയുള്ള പരിശോധന നടത്തുമെന്നും ബിസിസിഐയുടെ വൃത്തങ്ങൾ അറിയിക്കുന്നത്. നേരത്തെ ടൂർണമെന്റ് ആരംഭിക്കുകന്നത് മുമ്പ് രണ്ട് ആർസിബി താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...