Ind vs Aus, Test Series: ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഗംഭീര ക്ലൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ

ആവേശങ്ങള്‍ക്കും ആകാംഷകൾക്കുമൊടുവിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തില്‍  ഇന്ത്യയ്ക്ക് കിടിലം വിജയം.   

Written by - Zee Malayalam News Desk | Last Updated : Jan 19, 2021, 02:34 PM IST
  • 328 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
  • ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.
  • അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോള്‍ ഇന്ത്യ മുട്ടുകുത്തുമോയെന്ന് വരെ ഭയന്നിരുന്നു.
  • എന്നാല്‍ ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഋഷഭ് പന്തിന്റെ ഇന്നിങ്സ് ഇന്ത്യയെ ക്ളൈമാക്സില്‍ എത്തിക്കുകയായിരുന്നു.
Ind vs Aus, Test Series: ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഗംഭീര ക്ലൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ

ബ്രിസ്ബെയിൻ: India Australia Brisbane Test പരമ്പരയിൽ ചരിത്ര വിജയം കൊയ്ത് ഇന്ത്യ.  ആവേശങ്ങള്‍ക്കും ആകാംഷകൾക്കുമൊടുവിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തില്‍  ഇന്ത്യയ്ക്ക് കിടിലം വിജയം. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ  (Australia) മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ മുന്നേറിയത്.  ഈ വിജയത്തോടെ ഇതോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യ. 

328 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ (India) 18 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോള്‍ ഇന്ത്യ മുട്ടുകുത്തുമോയെന്ന് വരെ ഭയന്നിരുന്നു. എന്നാല്‍ ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഋഷഭ് പന്തിന്റെ (Rishab Pant) ഇന്നിങ്സ് (138 പന്തില്‍ പുറത്താകാതെ 89) ഇന്ത്യയെ ക്ളൈമാക്സില്‍ എത്തിച്ചുവിജയത്തിലെത്തിക്കുകയായിരുന്നു. പന്ത് തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹൻ. 

ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് നിര്‍ണായക മത്സരം ഇന്ത്യ ജയിച്ചു കയറിയത്. ശുഭ്മാന്‍ ഗില്‍ 46 പന്തില്‍ 91 റണ്‍സും ചേതേശ്വര്‍ പൂജാര 211 പന്തില്‍ 56 റണ്‍സും എടുത്തു. പന്തും കൂട്ടാളി വഷിങ്ടണ്‍ സുന്ദറും നടത്തിയ ചെറുത്തുനില്‍പ്പ് അപാരമായിരുന്നു. സമനിലയില്‍ ഒതുങ്ങുമായിരുന്ന കളിയെ ഇരുവരും ചേര്‍ന്ന് ഗംഭീര വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 

വിരാട് കൊഹ്ലിയടക്കമുള്ള (Virat Kohli) വമ്പൻ താരങ്ങളില്ലാതിരുന്നിട്ടും ഓസീസിനെ പൊരുതി തോൽപ്പിച്ച് ചരിത്രം കുറിക്കുകയായിരുന്നു ഇന്ത്യ.  ഗാബയിലെ ടെസ്റ്റ് ചരിത്രത്തിൽ ടീം ഇന്ത്യയിടെ ആദ്യ വിജയമാണിത്.  എന്തിനേറെ 32 വർഷത്തിന് ശേഷം ആദ്യമായാണ് ഓസീസിനെ ഒരു ടീം പരാജയപ്പെടുത്തുന്നത്.  

രോഹിത് ശര്‍മ 21 പന്തില്‍ ഏഴ്, അജിന്‍ക്യ രഹാനെ 22 പന്തില്‍ 24, മായങ്ക് അഗര്‍വാള്‍ 15 ബോളില്‍ 9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലും നഥാന്‍ ലിയോണ്‍ രണ്ടും ഹെയ്സല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി. 1988 ന് ശേഷം ആദ്യമായാണ് ഓസീസ് ഗാബയില്‍ (IND vs AUS Brisbane Test) തോല്‍ക്കുന്നത്. അതായത് 32 വര്‍ഷത്തെ ചരിത്രമാണ് ഇന്ത്യയ്ക്കായ് വഴിമാറിയത്. അതുതന്നെയാണ് ഈ വിജയത്തിന്റെ മധുരവും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News