വനിതാ ടി20 ലോകകപ്പില്‍ കിരീടമെന്ന ലക്ഷ്യവുമായി ഇന്ത്യ ഇന്നിറങ്ങുന്നു. ദുബായില്‍ വൈകിട്ട് ഏഴരയ്ക്ക് ഇന്ത്യയും ന്യൂസിലന്റും തമ്മിലാണ് മത്സരം. സന്നാഹമത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ദക്ഷിണാഫ്രിക്കയേയും തോല്‍പിച്ച മികവ് ന്യൂസിലന്റിനെതിരെ ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. ഹര്‍മന്‍പ്രീത് കൗറും സംഘവും കിരീടം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്.
ടി20 ലോകപ്പില്‍ 10 രാജ്യങ്ങള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യ, ന്യൂസിലന്റ് എന്നിവര്‍ക്ക് പുറമെ ഓസ്ട്രേലിയ, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സ്‌കോട്‌ലന്‍ഡ് എന്നീ ടീമുകളാണുള്ളത്.
ALSO READ: വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യൻ ബാറ്റ്സ്മാൻമാർ, ഒപ്പം ലോക റെക്കോർഡും സ്വന്തം
ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനായ ഇന്ത്യന്‍ ടീമില്‍ ആശ ശോഭനയും സജന സജീവനുമാണ് മലയാളി താരങ്ങൾ. സ്മൃതി മന്ദാനയും ഷെഫാലി വര്‍മയുമാകും ഇന്ത്യയ്ക്കായി ഓപ്പണിങ്ങിനിറങ്ങുക. ഹര്‍മന്‍പ്രീത് കൗറിനൊപ്പം ജെമീമ റോഡ്രിഗസും റിച്ചാ ഘോഷും ഫോമിലേക്കുയർന്നാൽ ഇന്ത്യയുടെ മധ്യനിര ശക്തമാവും.
ദുബായ് പിച്ച് സ്പിന്നിനെ അനുകൂലിക്കുന്നതാണ്. മലയാളി ലെഗ് സ്പിന്നര്‍ ആശാ ശോഭന, രാധാ യാദവ്, ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ എന്നിവരടങ്ങിയ ഇന്ത്യന്‍ സ്പിന്‍ നിരയുടെ പ്രകടനം ഇന്നത്തെ മത്സരത്തിൽ നിര്‍ണായകമാകും. ഇന്ത്യ- പാക് മത്സരം ഞായറാഴ്ച ദുബായ് സ്റ്റേഡിയത്തിൽ നടക്കും. ഒമ്പതിന് ശ്രീലങ്കയെയും 13ന് ഓസ്ട്രേലിയയെയും ഇന്ത്യ നേരിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.