Gabba Test: Washington Sundar - Shardul Thakur സഖ്യം ഇന്ത്യയെ വലിയ ലീഡിൽ നിന്ന് രക്ഷിച്ചു

ഓസ്ട്രേലിയക്ക് 54 റൺസിന്റെ ലീഡ്. മൃ​ഗീയമായ ലീഡിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് വാലറ്റക്കാരായ വാഷിങ്ടൺ സുന്ദറും ഷാർദുൾ താക്കൂറും

Written by - Zee Malayalam News Desk | Last Updated : Jan 17, 2021, 03:29 PM IST
  • ഓസ്ട്രേലിയക്ക് 54 റൺസിന്റെ ലീഡ്
  • മൃ​ഗീയമായ ലീഡിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് വാലറ്റക്കാരായ വാഷിങ്ടൺ സുന്ദറും ഷാർദുൾ താക്കൂറും
  • ഓസ്ട്രേലിയുടെ ജോഷ് ഹേസൽവുഡിന് അഞ്ച് വിക്കറ്റ് നേട്ടം
  • ഓസീസ് മണ്ണിൽ ഇന്ത്യ ഏഴാം വിക്കറ്റിൽ നേടിയ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ട് നേടി സുന്ദറും താക്കൂറും
Gabba Test: Washington Sundar - Shardul Thakur സഖ്യം ഇന്ത്യയെ വലിയ ലീഡിൽ നിന്ന് രക്ഷിച്ചു

ബ്രിസ്ബെയിൻ: India- Australia Test പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയക്ക് 54 റൺസിന്റെ ലീഡ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഓസീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21 റൺസെടുത്തു. മൃ​ഗീയമായ ലീഡിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് വാലറ്റക്കാരായ വാഷിങ്ടൺ സുന്ദറും ഷാർദുൾ താക്കൂറുമാണ്. ഇരുവരും ചേർന്ന് 123 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് വലിയ ലീഡിൽ നിന്ന് ഇന്ത്യക്ക് ഇവർ ആശ്വാസം നൽകിയത്. ഓസ്ട്രേലിയുടെ ജോഷ് ഹേസൽവുഡിന് അഞ്ച് വിക്കറ്റ് നേട്ടം

രണ്ടിന് 62 റൺസെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിച്ചത്. ഇന്ത്യക്കായി മെല്ലെ സ്കോർ ഉയർത്തുന്നതിനിടെ ചേതേശ്വർ പൂജാരെയെ ആദ്യ പുറത്താക്കിയാണ് ഓസീസ് മത്സരം തങ്ങളുടെ കൈകളിൽ ഒതുക്കാൻ ശ്രമിച്ചത്. പിന്നാലെ ഇന്ത്യൻ മധ്യനിരയ്ക്ക് വേണ്ടത്ര രീതിയിൽ ഓസീസ് പേസിനെ പ്രതിരോധിക്കാൻ സാധിച്ചില്ല. തുടർന്ന് ടീം സ്കോർ 200 എത്തുന്നതിന് മുമ്പ് മധ്യനിരയിലെ മൂന്ന് വിക്കറ്റുകൾ ഓരോ ഇടവേളകളിലായി ഇന്ത്യക്ക് നഷ്ടമായി. നായകൻ അജിങ്ക്യ രഹാനെ (Ajinkya Rahane) 37, മൂന്നാം മത്സരത്തിന് ടീമിലേക്ക് തിരികെയെത്തിയ മയാങ്ക് അ​ഗർവാൾ 38, സ്കോറിങ് അൽപം വേ​ഗത്തിലാക്കാൻ ശ്രമിച്ച റിഷഭ് പന്ത് 23 എന്നിങ്ങനെ ഓരോ ഇടവേളയിലും ഇന്ത്യൻ മധ്യനിര ഡ്രസിങ് റൂമിലേക്കെത്തിയിരുന്നു.

ALSO READ: Hardik - Krunal പാണ്ഡ്യ സഹോദരങ്ങളുടെ പിതാവ് നിര്യാതനായി

തുടർന്നാണ് റെക്കോർഡുകൾ നേടിയുള്ള ഇന്ത്യയുടെ മികച്ച് ഇന്നിങ്സ്. പുതുമുഖവും ഒരു ടെസ്റ്റിന്റെ പരിചയ സമ്പനതയുമുള്ള രണ്ട് താരങ്ങൾ വലിയ ദുരന്തത്തിൽ നിന്ന് കരകയറ്റും പോലെ ഇന്ത്യയെ രക്ഷിച്ചത്. ഇരുവരും ഫിഫ്റ്റി നേടി ഇന്ത്യയെ വലിയ ലീഡ് വഴങ്ങുന്ന അവസ്ഥയിൽ നിന്ന് ടീമിനെ രക്ഷിക്കുകയായിരുന്നു. സുന്ദർ (Washington Sundar) 144 പന്തിൽ 62 റൺസും താക്കൂർ 115 ബോളിൽ 67 റൺസെടുത്ത് ടോപ് സ്കോററായി. ഓസീസ് മണ്ണിൽ ഇന്ത്യ ഏഴാം വിക്കറ്റിൽ നേടിയ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്.

ALSO READ: Arjun Tendulkar: IPl 2021ല്‍ താരമാവാന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍

രണ്ട് പേരും പുറത്തായതോടെ അടുത്ത 25 റൺസിനിടെ ഇന്ത്യയുടെ എല്ലാ വിക്കറ്റും നഷ്ടമായി. ആദ്യ ഇന്നിങ്സിൽ 336 റൺസടുത്ത് ഇന്ത്യ 36 റൺസിനാണ് ഒന്നാം ഇന്നിങ്സ് ലീ​ഡ് നഷട്മായത്. ജോഷ് ഹേസൽവുഡിന്റെ അഞ്ച് വിക്കറ്റ് നേട്ടം കൂടാതെ മിച്ചൽ സ്റ്റാർക്കും (Mitchell Starc) പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റുകൾ വീതം ഓസ്ട്രലിയക്കായി നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News