കാര്യവട്ടത്തേക്ക് വീണ്ടും ക്രിക്കറ്റ് എത്തുന്നു; 2023 മാർച്ച് വരെ മൂന്ന് ടീമുകൾ ഇന്ത്യയിൽ പര്യടനം നടത്തും

Karyavattom Greenfield Stadium India vs Sri Lanka ഏറ്റവും അവസാനം സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യ ടീമിൽ കാര്യവട്ടത്ത് ഇറങ്ങിയത്

Written by - Jenish Thomas | Last Updated : Dec 8, 2022, 05:56 PM IST
  • ജനുവരി 15നാണ് ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയുടെ അവസാന മത്സരം.
  • ഈ വർഷം സെപ്റ്റംബറിലായിരുന്നു കാര്യവട്ടം ഏറ്റവും അവസാനമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരം സംഘടിപ്പിച്ചത്.
  • ശ്രീലങ്കയ്ക്ക് പുറമെ ന്യൂസിലാൻഡ്, ഓസ്ട്രേലിയൻ ടീമുകൾ ഇന്ത്യയിലേക്ക് പര്യടനം നടത്തും.
കാര്യവട്ടത്തേക്ക് വീണ്ടും ക്രിക്കറ്റ് എത്തുന്നു; 2023 മാർച്ച് വരെ മൂന്ന് ടീമുകൾ ഇന്ത്യയിൽ പര്യടനം നടത്തും

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാർച്ച് വരെത്തേക്കുള്ള മത്സരങ്ങൾ പുറത്ത് വിട്ട് ബിസിസിഐ. ജനുവരിയിൽ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയുടെ അവസാന മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകും. ജനുവരി 15നാണ് ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയുടെ അവസാന മത്സരം. ഈ വർഷം സെപ്റ്റംബറിലായിരുന്നു കാര്യവട്ടം ഏറ്റവും അവസാനമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരം സംഘടിപ്പിച്ചത്. ശ്രീലങ്കയ്ക്ക് പുറമെ ന്യൂസിലാൻഡ്, ഓസ്ട്രേലിയൻ ടീമുകൾ ഇന്ത്യയിലേക്ക് പര്യടനം നടത്തും. തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കം കുറിക്കുക.

ഇന്ത്യ ശ്രീലങ്ക മത്സരങ്ങൾ

2023 ജനുവരി മൂന്ന് മുതലാണ് ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ട്വന്റി 20 മത്സരങ്ങളും ഏകിദനങ്ങളും അടിങ്ങിയ രണ്ട് പരമ്പരകളാണ് ലങ്കയ്ക്ക് ഇന്ത്യൻ മണ്ണിലുള്ളത്. മുംബൈ, പൂനെ, രാജ്കോട്ട് തുടങ്ങിയ നഗരങ്ങൾ ഇന്ത്യ ശ്രീലങ്ക ടി20 മത്സരങ്ങൾക്ക് വേദിയാകും. തിരുവനന്തപുരത്തിന് പുറമെ ഗുവാഹത്തി, കൊൽക്കത്ത, എന്നിവടങ്ങളാണ് ഏകദിന പരമ്പരകളുടെ വേദികൾ.

ALSO READ : IND vs BAN : രോഹിത്തിന്റെ അവസാന ശ്രമവും പരാജയപ്പെട്ടു; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തോൽവി; പരമ്പര നഷ്ടം

ഇന്ത്യ ന്യൂസിലാൻഡ് മത്സരങ്ങൾ

ശ്രീലങ്കയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യക്ക് എതിരാളികളായി ന്യൂസിലാൻഡ് എത്തുന്നത്. മൂന്ന് വീതം ട്വന്റി 20 മത്സരങ്ങളും ഏകിദനങ്ങളും അടിങ്ങിയ രണ്ട് പരമ്പരകളാണ് കിവീസിന് ഇന്ത്യൻ മണ്ണിലുള്ളത്. ഹൈദരാബാദ്, റായിപൂർ, ഇൻഡോർ തുടങ്ങിയ നഗരങ്ങൾ ഇന്ത്യ ന്യൂസിലാൻഡ് ഏകദിന മത്സരങ്ങൾക്ക് വേദിയാകും. റാഞ്ചി, ലഖ്നൌ, അഹമ്മദബാദ് എന്നിവടങ്ങളിലാണ് കിവീസിനെതിരെയുള്ള ഇന്ത്യയുടെ ടി20 മത്സരങ്ങളുടെ വേദി.

ഇന്ത്യ ഓസ്ട്രേലിയ മത്സരങ്ങൾ

ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയുമാണ് ഓസ്ട്രേലിയയ്ക്ക് ഇന്ത്യയിലുള്ളത്. നാഗ്പൂർ, ഡൽഹി, ധർമ്മശ്ശാല, അഹമ്മദബാദ് എന്നീ നഗരങ്ങൾ ടെസ്റ്റ് മത്സരങ്ങൾക്ക് വേദിയാകും. മുംബൈയിൽ വിശാഖപട്ടണം, ചെന്നൈ എന്നിവടങ്ങളിലാണ്  ഏകദിന മത്സരങ്ങൾ നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News