കൊൽക്കത്ത : മോഹൻ ബഗാൻ ആരാധകർക്ക് (Mohun Bagan Fans) സന്തോഷ വാർത്തയുമായി ടീം മാനേജുനമെന്റിന്റെ തീരുമാനം. ഐഎസ്എൽ ക്ലബായ എടികെ മോഹൻ ബഗാന്റെ (ATK Mohun Bagan) പേരിൽ നിന്ന് എടികെ നീക്കം ചെയ്യാനൊരുങ്ങുകയാണ് പുതിയ മാനേജ്മെന്റ്.
ടീമിന്റെ ഏറ്റവും കൂടുതൽ ഷെയറുള്ള ആർപിഎസ്ജി ഗ്രൂപ്പിന്റെ പേര് ടീമിനൊപ്പം നൽകാനാണ് പുതിയ തീരുമാനം. അങ്ങനെ വരുമ്പോൾ അടുത്ത സീസൺ മുതൽ RPSG മോഹൻ ബഗാൻ എന്ന പേരിലാകും ടീം മത്സരത്തിനായി ഇറങ്ങുക.
ഐപിഎല്ലിൽ പുതിയ രണ്ട് ഫ്രാഞ്ചൈസികളിൽ ലഖ്നൗ ടീമിനെ സ്വന്തമാക്കിയത് സഞ്ജീവ് ഗോയങ്കയുടെ ഈ ആർപിഎസ്ജി ഗ്രൂപ്പാണ്. 2020ലാണ് അർപിഎസ്ജി ഗ്രൂപ്പ് മോഹൻ ബഗാന്റെ ഭൂരിഭാഗം ഓഹരിയും സ്വന്തമാക്കുന്നത്. ഗ്രൂപ്പിന്റെ കീഴിലുള്ള കായിക മേഖലയെ ആർപിഎസ്ജി സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് രജിസ്റ്റഡർ ചെയ്തിരിക്കുന്നത്. അതിനാൽ ഗ്രൂപ്പിന്റെ കീഴിലുള്ള ടീമിന്റെ പേരിൽ ആർപിഎസ്ജി എന്നുണ്ടായിരിക്കും. ഐപിഎൽ ടീമിനും സമാനമായ പേര് ഉണ്ടാകുമെന്നാണ് നിഗമനം.
കഴിഞ്ഞ മാസം നടന്ന ടീമിന്റെ ഡയറെക്ടർ ബോർഡ് യോഗത്തിലാണ് ടീമിന്റെ പേര് മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ച ഉയർന്ന് വന്നത്. ഡയറെക്ടർ ബോർഡിലെ തീരുമാനം ആരധകരുടെ ആഗ്രഹം പ്രകാരമാണെങ്കിൽ അടുത്ത സീസണിൽ ടീമിന്റെ പേരിൽ നിന്ന് എടികെ മാറിയേക്കും.
ALSO READ : ആശിഖ് കരുണിയൻ കേരള ബ്ലാസ്റ്റേഴിസിലേക്ക്; സെയ്ത്യാസെൻ ലോണിൽ ഹൈദരാബാദിലേക്ക്
രണ്ട് വർഷം മുമ്പാണ് മോഹൻ ബഗാനും എടികെയും തമ്മിൽ ലയിച്ചത്. തുടർന്നാണ് ഐ-ലീഗ് വമ്പന്മാർക്ക് ഇന്ത്യൻ ഫുട്ബോളിലെ ഗ്ലാമർ ലീഗായ ഐഎസ്എല്ലിന്റെ ഭാഗമാകാൻ സാധിച്ചത്. എന്നാൽ മോഹൻ ബഗാന്റെ ആരാധകർക്ക് ഈ ലയനത്തോട് എതിർപ്പായിരുന്നു.
തങ്ങളുടെ ടീമിന്റെ പേരിന് മുമ്പിലുള്ള എടികെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ആരാധകർ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. ആരാധകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നെങ്കിലും ടീമിന്റെ പേര് എടികെ മോഹൻ ബഗാൻ എന്ന പേര് തന്നെ തുടരുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...