Sara Ali Khan Saree Look: കളര്‍ഫുള്‍ സാരിയില്‍ സാറാ അലി ഖാന്‍!!

സേഫ് അലി ഖാന്‍റെയും അമൃതയുടെയും മകൾ സാറാ അലി ഖാൻ  നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി ഉയര്‍ന്നിരിയ്ക്കുകയാണ്.

Sara Ali khan Saree Look: സേഫ് അലി ഖാന്‍റെയും അമൃതയുടെയും മകൾ സാറാ അലി ഖാൻ  നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി ഉയര്‍ന്നിരിയ്ക്കുകയാണ്.

 

1 /5

2018ൽ  സുശാന്ത് സിംഗ് രാജ്പുതിനൊപ്പം 'കേദാർനാഥ്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സാറാ ബോളിവുഡിലെ  ഇളം തലമുറക്കാരില്‍ ഏറെ പെട്ടെന്ന്തന്നെ പ്രശസ്തയായ താരമാണ്. 

2 /5

സാറായുടെ അഭിനയവും ഫാഷൻ സെന്‍സും  ആരാധകഹൃദയം കീഴടക്കി മുന്നേറുകയാണ്.  ചുരുങ്ങിയ സമയത്തിനുള്ളില്‍ സാറ അലി ഖാൻ സിനിമാ ലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു

3 /5

അടുത്തിടെയായി സാറാ അലി ഖാൻ സാരി ധരിച്ച ചില ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. കളര്‍ഫുള്‍ സാരിയില്‍ സാറാ വളരെ സുന്ദരിയായി കാണപ്പെട്ടിരുന്നു.    

4 /5

സാറയുടെ സാരി ലുക്കിനോപ്പം വിലയും ആരാധകര്‍ ശ്രദ്ധിക്കുന്നുണ്ട്.  സാറാ അലി ഖാന്‍റെ ഈ ഫ്ലോറല്‍ സാരി തോരനി ക്ലോത്തിംഗ് ബ്രാൻഡിൽ നിന്നുള്ളതാണ്.  താരത്തിന്‍റെ കയ്യിൽ കാണുന്ന ചെറിയ ബാഗും വളരെ വിലയുള്ളതാണ്.    

5 /5

തോരനി ക്ലോത്തിംഗ്  ബ്രാൻഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഈ സാരിയുടെ വില 89,500 രൂപയാണ്. ഇതുകൂടാതെ സാറ ധരിച്ചിരിക്കുന്ന ബ്ലൗസിന് 19,500 രൂപ വിലവരും.  സാറയുടെ സ്റ്റൈലിഷ് ലുക്കിന് മാച്ച് ചെയ്യുന്ന  ചെറിയ ബാഗിന്‍റെ വില 18,500 രൂപയാണ്

You May Like

Sponsored by Taboola