Budh Gochar 2023: ജ്യോതിഷത്തിൽ ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ യോഗത്തെ യുതി അഥവാ സംയോഗം എന്നാണ് പറയുന്നത്. പല തരത്തിലുള്ള ശുഭ യോഗങ്ങളും ഗ്രഹങ്ങളുടെ സംയോഗം കാരണം സൃഷ്ടിക്കപ്പെടാറുണ്ട്. ഫെബ്രുവരി ഏഴിന് ബുധൻ മകരരാശിയിൽ പ്രവേശിക്കുമ്പോൾ സൂര്യനുമായി ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിക്കുന്നു.
Budhaditya Yog In capricorn: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറും. ഇങ്ങനെ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് ഗ്രഹങ്ങളുടെ പ്രവേശനം 12 രാശികളുടേയും ജീവിതത്തെ ബാധിക്കുന്നു. ഫെബ്രുവരി 07 ന് ബുധൻ മകര രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.
മകരത്തിൽ സൂര്യന്റെ സാന്നിധ്യം ബുധാദിത്യ യോഗം രൂപപെട്ടിരിക്കുകയാണ്. ജ്യോതിഷത്തിൽ ഈ യോഗം വളരെ ശുഭകരവും ഫലദായകവുമാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഈ യോഗത്തിലൂടെ കരിയറിൽ പുരോഗതിയും നിക്ഷേപത്തിൽ നിന്നുള്ള ലാഭവും ബഹുമാനവും ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
വൃശ്ചികം (Scorpio): ബുധനും സൂര്യനും ചേർന്ന് രൂപം കൊള്ളുന്ന ബുധാദിത്യ രാജയോഗം വൃശ്ചിക രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും. വൃശ്ചിക രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്. രാഷ്ട്രീയവുമായി ബന്ധമുള്ള ഈ രാശിക്കാർക്ക് ചില സ്ഥാനമാനങ്ങൾ ലഭിക്കും. ഈ കാലയളവിൽ നിങ്ങളുടെ ബഹുമാനവും വർദ്ധിക്കും. മൂന്നാം ഭാവത്തിൽ സൂര്യൻ ശക്തനാണെന്ന് പറയപ്പെടുന്നു, അത്തരമൊരു സാഹചര്യത്തിൽ വ്യക്തിക്ക് നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കാനുള്ള സാധ്യതകളുണ്ട്. മാത്രമല്ല കരിയറിൽ പുരോഗതിയുടെ സാധ്യതയും സൃഷ്ടിക്കപ്പെടും.
ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാർക്ക് ഈ സമയം വളരെ ശുഭകരവും ഫലദായകവുമായിരിക്കും. രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. കുട്ടികളുടെ ഭാഗത്ത് നിന്നും നല്ല വാർത്തകൾ ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് ലഭിക്കുന്ന ബഹുമാനം വർദ്ധിക്കും. ജോലിക്കാർക്ക് കൂടുതൽ ഉത്തരവാദിത്തം ലഭിക്കും. ഇതോടൊപ്പം വ്യക്തിക്ക് പ്രണയകാര്യങ്ങളിൽ വിജയം നേടാനും കഴിയും. കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നവർക്ക് ഉടൻ തന്നെ നല്ല വാർത്തകൾ ലഭിച്ചേക്കും.
മകരം (Capricorn): ബുധാദിത്യ യോഗം മകര രാശിക്കാർക്കും അനുകൂലമായിരിക്കും. ഈ രാശിയിൽ ഈ യോഗം ആറാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇവിടെ സൂര്യനും ബുധനും ശക്തമായിരിക്കും. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് കോടതി കാര്യങ്ങളിൽ വിജയം ലഭിക്കും. പഴയ രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. മാത്രമല്ല ശത്രുക്കളുടെ മേൽ നിങ്ങൾക്ക് ഈ സമയം വിജയം നേടാൻ കഴിയും. സാമ്പത്തിക സ്ഥിതി ശക്തമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)