Vicky Kaushal's Sardar Udham : വിക്കി കൗശൽ ചിത്രം സർദാർ ഉദ്ദം ആമസോൺ പ്രൈം വീഡിയോയിൽ എത്തുന്നു; റിലീസ് ഒക്ടോബറിൽ

 ഈ വര്ഷം ജനുവരിയിൽ റിലീസ് ചെയ്യാൻ ഒരുക്കിയിരുന്ന ചിത്രാമായിരുന്നു സർദാർ ഉദ്ദം എന്നാൽ പിന്നീട് റിലീസിംഗ് മാറ്റി വെക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 24, 2021, 01:04 PM IST
  • ഈ വര്ഷം ഒക്ടോബറിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • വിക്കി കൗശൽ തന്നെയാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
  • ഈ വര്ഷം ജനുവരിയിൽ റിലീസ് ചെയ്യാൻ ഒരുക്കിയിരുന്ന ചിത്രാമായിരുന്നു സർദാർ ഉദ്ദം എന്നാൽ പിന്നീട് റിലീസിംഗ് മാറ്റി വെക്കുകയായിരുന്നു.
  • ആദ്യം ചിത്രത്തിൻറെ പേരായി നിശ്ചയിച്ചിരുന്നത് സർദാർ ഉദ്ദം സിംഗ് എന്നായിരുന്നു എന്നാൽ പിന്നീട് മാറ്റിക്കുകയായിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
Vicky Kaushal's Sardar Udham : വിക്കി കൗശൽ ചിത്രം സർദാർ ഉദ്ദം ആമസോൺ പ്രൈം വീഡിയോയിൽ എത്തുന്നു; റിലീസ് ഒക്ടോബറിൽ

Mumbai :  വിക്കി കൗശലിന്റെ (Vicky Kaushal) ഏറ്റവും പുതിയ ചിത്രം സർദാർ ഉദ്ദം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചു. ഈ വര്ഷം ഒക്ടോബറിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിക്കി കൗശൽ തന്നെയാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

 ഈ വര്ഷം ജനുവരിയിൽ റിലീസ് ചെയ്യാൻ ഒരുക്കിയിരുന്ന ചിത്രാമായിരുന്നു സർദാർ ഉദ്ദം എന്നാൽ പിന്നീട് റിലീസിംഗ് മാറ്റി വെക്കുകയായിരുന്നു. ആദ്യം ചിത്രത്തിൻറെ പേരായി നിശ്ചയിച്ചിരുന്നത് സർദാർ ഉദ്ദം സിംഗ് എന്നായിരുന്നു എന്നാൽ പിന്നീട് മാറ്റിക്കുകയായിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

ALSO READ: Naga Chaitanya Love Story| വിവാദങ്ങൾക്കിടയിൽ നാഗ ചൈതന്യയുടെ ലവ് സറ്റോറി ഇന്ന് റിലീസിന്

സൂജിത് സിർക്കാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സർദാർ ഉദ്ദം. ചിത്രം നിർമ്മിക്കുന്നത് റോണി ലാഹിരിയും ഷീൽ കുമാറും ചേർന്നാണ്. ചിത്രത്തിൽ വിക്കി കൗശലിനെ കൂടാതെ അമോൽ പരാശരും മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. വിക്കി കൗശൽ ഇപ്പോൾ ചിത്രത്തിൻറെ ഡബ്ബിങ് പൂർത്തിയാക്കിയിട്ടുണ്ട്.

ALSO READ: Anthony Varghese's Ajagajantharam : ഈ പൂജാ അവധിക്ക് അജഗജാന്തരം തീയേറ്ററുകളിൽ എത്തുന്നു

സ്വന്തന്ത്ര്യ സമര സേനാനിയായ സർദാർ ഉദ്ദമിൻറെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് സർദാർ ഉദ്ദം. 1940 ൽ പഞ്ചാബിന്റെ മുൻ ഉപ ഗവർണറായിരുന്ന മൈക്കൽ ഓ ഡയറിനെ കൊലപ്പെടുത്തിയത് ഇദ്ദേഹമാണ്. 1919 ലെ ജാലിയൻവാല ബാഗ് ദുരന്തത്തിന്റെ പ്രതികാരമായി ആണ് കൊലപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News