Get Set Baby Movie: ഉണ്ണിമുകുന്ദന്‍റെ 'ഗെറ്റ് സെറ്റ് ബേബി'; 'മനമേ ആലോലം..' വീഡിയോ ഗാനം ട്രെൻഡിങ്ങിൽ

Unni Mukundan New Movie: മനു മഞ്ജിത്ത് രചിച്ച ഈ ഗാനത്തിന്‌ ഈണമിട്ടിരിക്കുന്നത് സാം സി എസ് ആണ്‌. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.

Written by - Zee Malayalam News Desk | Last Updated : Feb 5, 2025, 01:01 PM IST
  • കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്‌ 'മനമേ ആലോലം' എന്ന ഹൃദയഹാരിയായ മെലഡി ഗാനം ആലപിച്ചിരിക്കുന്നത്
  • ഗെറ്റ് സെറ്റ് ബേബി ഒരു ടോട്ടൽ ഫാമിലി എൻ്റർടെയ്നറായിരിക്കും എന്നാണ് പ്രോമോയും ഗാനങ്ങളും സൂചിപ്പിക്കുന്നത്
Get Set Baby Movie: ഉണ്ണിമുകുന്ദന്‍റെ 'ഗെറ്റ് സെറ്റ് ബേബി'; 'മനമേ ആലോലം..' വീഡിയോ ഗാനം ട്രെൻഡിങ്ങിൽ

പാന്‍ ഇന്ത്യൻ ബ്ലോക്ക് ബസ്റ്റർ ചിത്രം 'മാര്‍ക്കോ'യ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യിലെ ആദ്യ വീഡിയോ ഗാനം ട്രെൻഡിങ് ലിസ്റ്റിൽ. കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്‌ 'മനമേ ആലോലം' എന്ന ഹൃദയഹാരിയായ മെലഡി ഗാനം ആലപിച്ചിരിക്കുന്നത്.

പുതുതലമുറയിലെ ശ്രദ്ധേയനായ ​ഗാനരചയിതാവ് മനു മഞ്ജിത്ത് രചിച്ച ഈ ഗാനത്തിന്‌ ഈണമിട്ടിരിക്കുന്നത് സാം സി എസ് ആണ്‌. ഫെബ്രുവരി 21ന്‌ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 'ഗെറ്റ് സെറ്റ് ബേബി' യുടെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്‌.

ഒരു സമ്പൂര്‍ണ്ണ കുടുംബചിത്രമായി എത്തുന്ന 'ഗെറ്റ് സെറ്റ് ബേബി'യില്‍ ഒരു ഐവിഎഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദന്‍ വേഷമിടുന്നത്. ഒരു  ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. നിഖില വിമല്‍ ആണ്‌ ചിത്രത്തിൽ നായികയായെത്തുന്നത്.

ALSO READ: ആസിഫ് അലിയും ഒർഹാനും പ്രധാന വേഷത്തിൽ; 'സർക്കീട്ട്' ടീസർ ശ്രദ്ധ നേടുന്നു

ഗെറ്റ് സെറ്റ് ബേബി ഒരു ടോട്ടൽ ഫാമിലി എൻ്റർടെയ്നറായിരിക്കും എന്നാണ് പ്രോമോയും ഗാനങ്ങളും സൂചിപ്പിക്കുന്നത്. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമാണ പങ്കാളികളാകുന്നു.

ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

സൂപ്പർഹിറ്റ് ചിത്രം ആർഡിഎക്സ് ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രമാണിത്. വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സഹനിർമാതാക്കൾ: പരിധി ഖാൻഡെൽവാൾ, അഡ്വ: സ്മിത നായർ, സാം ജോർജ്. എഡിറ്റിംഗ്: അർജു ബെൻ.

പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കെ ജോർജ്. വസ്ത്രാലങ്കാരം: സമീറാ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ. പ്രമോഷന്‍ കൺസൾട്ടന്റ്: വിപിന്‍ കുമാര്‍ വി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ.മേക്കപ്പ്: ജിതേഷ് പൊയ്യ. സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ. സൗണ്ട് മിക്സ്: വിഷ്ണു പി സി. സ്റ്റിൽസ്: ബിജിത് ധർമ്മടം. ഡിസൈൻസ്: യെല്ലോ ടൂത്ത്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News