Chanakya Niti: രാജാവിനെ പോലെ ജീവിക്കാം, പണം നിങ്ങളെ തേടി വരും; ചെയ്യേണ്ടത് ഇത്ര മാത്രം.....

ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമാണ് ചാണക്യന്‍. എല്ലാവരും പണം ലഭിക്കാനും സമ്പന്നനാകാനും ആഗ്രഹിക്കുന്നു. പണമില്ലാത്തവനെ ഈ സമൂഹം നിസ്സാരമായി കാണുന്നതാണ് പതിവ്. 

 

ചാണക്യ നീതിയില്‍ ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങൾ പരാമര്‍ശിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ജീവിതത്തിൽ വിജയിക്കാനും പണം സമ്പാദിക്കാനും ചില കാര്യങ്ങള്‍ ശീലിച്ചാല്‍ മതിയെന്ന് ചാണക്യന്‍ പറയുന്നു.

1 /8

ജീവിതത്തിൽ നിങ്ങൾ സമയത്തിന്റെ വില മനസിലാക്കി ജീവിക്കണമെന്ന് ചാണക്യൻ പറയുന്നു. സമയം എല്ലാവര്‍ക്കും ഒരുപോലെയാണ്. ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല. നഷ്ടപ്പെട്ടാല്‍ ഒരിക്കലും തിരിച്ചുവരുന്നില്ല. അതിനാൽ സമയത്തിന്റെ വില മനസ്സിലാക്കിയവന്‍ ജീവിതത്തില്‍ ഒരിക്കലും തോല്‍ക്കില്ലെന്ന് ചാണക്യൻ പറയുന്നു.   

2 /8

ജീവിതവിജയത്തിലെ മറ്റൊരു പ്രധാന ഘടകമാണ് ലക്ഷ്യബോധം. ലക്ഷ്യബോധമുള്ളവര്‍ക്ക് ഭാവിയില്‍ അവരുടെ ജീവിത പാത കൂടുതല്‍ സുഗമമാകുന്നു. അവര്‍ക്ക് കുറച്ച് പ്രശ്‌നങ്ങള്‍ മാത്രമേ നേരിടേണ്ടിവരൂന്നുള്ളൂ.  

3 /8

ഒരു വ്യക്തിയുടെ സമയം നന്നാകുമ്പോള്‍ അഹങ്കാരവും അവനില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങുമെന്ന് ചാണക്യ പറയുന്നു. നല്ലതും ചീത്തയും വേര്‍തിരിച്ചറിയാന്‍ മറക്കുന്നു. അങ്ങനെയുള്ള ഒരാളുടെ മോശം കാലം ആരംഭിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ ആരും മുന്നോട്ട് വരില്ലെന്നും ചാണക്യന്‍ ഓർമിപ്പിക്കുന്നു.   

4 /8

ഒരു വ്യക്തി ഒരിക്കലും ചിന്തിക്കാതെ പണം ചെലവഴിക്കരുതെന്നും അവരുടെ കഷ്ടതകള്‍ നിറഞ്ഞ ദിവസങ്ങള്‍ക്കായി പണം ലാഭിക്കണമെന്നും ചാണക്യന്‍ പറയുന്നു.

5 /8

നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പണം ശരിയായ രീതിയില്‍ സമ്പാദിക്കണമെന്ന് ചാണക്യന്‍ പറയുന്നു. അധാര്‍മ്മികതയില്‍ സമ്പാദിച്ച പണം നിലനിൽക്കില്ല. 

6 /8

കഠിനാധ്വാനം ചെയ്യുന്ന ആളുകള്‍ക്ക് ഒരിക്കലും പണത്തിന്റെ കുറവുണ്ടാവില്ലെന്നും അത്തരം ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിലൂടെ ഭാഗ്യം കൈവശമാക്കാൻ സാധിക്കുമെന്നും ചാണക്യൻ പറയുന്നു.

7 /8

ചാണക്യന്റെ അഭിപ്രായത്തില്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ പണം ഇരട്ടിയാകാന്‍ തുടങ്ങുന്നു. നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യമുണ്ടാകില്ല. എന്നാല്‍ അമിതമായ ദാനം നിങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും ചാണക്യന്‍ പറയുന്നു. നിങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ദാനകര്‍മ്മങ്ങള്‍ ചെയ്യാൻ ശ്രദ്ധിക്കുക. 

8 /8

പണം സമ്പാദിക്കാന്‍ മാത്രമല്ല, അത് ശരിയായി ഉപയോഗിക്കാന്‍ പഠിക്കേണ്ടതും ആവശ്യമാണെന്ന് ചാണക്യൻ പറയുന്നു. പണം വിവേകപൂര്‍വ്വം ഉപയോഗിക്കുക. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ എത്ര പണം സമ്പാദിച്ചിട്ടും ഒരു കാര്യവുമില്ലെന്ന് ചാണക്യന്‍ ഓർമിപ്പിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. )

You May Like

Sponsored by Taboola