Wild Elephant Attack: മുന്നറിയിപ്പ് അവ​ഗണിച്ച് ആനയുടെ അടുത്തേക്ക്; വാൽപാറയിൽ കാട്ടാന ആക്രമണത്തിൽ വിദേശ പൗരന് ദാരുണാന്ത്യം

വനപാലകരുടെ മുന്നറിയിപ്പ് അവഗണിച്ച് ജർമൻ സ്വദേശി കാട്ടാന റോഡ് മുറിച്ചുകടക്കുന്നതിനടുത്തേക്ക് പോയതാണ് ആക്രമണത്തിന് ഇടയാക്കിയത്.  

Written by - Zee Malayalam News Desk | Last Updated : Feb 5, 2025, 09:18 AM IST
  • കാട്ടാന റോഡ് മുറിച്ചുകടക്കുന്ന സമയത്ത് മറ്റ് വാഹനങ്ങൾ റോഡിന്റെ രണ്ട് ഭാഗത്തുമായി ഒതുക്കി നിർത്തിയിരുന്നു.
  • എന്നാൽ മൈക്കിൾ ബൈക്കിൽ മുന്നോട്ട് പോയി.
  • വന പാലകരുടെയും മറ്റ് യാത്രക്കാരുടെയും മുന്നറിയിപ്പ് അവഗണിച്ചാണ് മൈക്കിൾ മുന്നോട്ട് പോയത്.
Wild Elephant Attack: മുന്നറിയിപ്പ് അവ​ഗണിച്ച് ആനയുടെ അടുത്തേക്ക്; വാൽപാറയിൽ കാട്ടാന ആക്രമണത്തിൽ വിദേശ പൗരന് ദാരുണാന്ത്യം

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദേശ പൗരൻ കൊല്ലപ്പെട്ടു. ജർമ്മൻ സ്വദേശിയായ മൈക്കിൾ (76) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെയാണ് സംഭവം. വാൽപ്പാറ റേഞ്ച് ഹൈവേയിൽ ടൈഗർ വാലിയിൽ വച്ചാണ് ആക്രമണമുണ്ടായത്. ബൈക്ക് റൈഡിനെത്തിയതായിരുന്നു മൈക്കിൾ.

കാട്ടാന റോഡ് മുറിച്ചുകടക്കുന്ന സമയത്ത് മറ്റ് വാഹനങ്ങൾ റോഡിന്റെ രണ്ട് ഭാഗത്തുമായി ഒതുക്കി നിർത്തിയിരുന്നു. എന്നാൽ മൈക്കിൾ ബൈക്കിൽ മുന്നോട്ട് പോയി. വന പാലകരുടെയും മറ്റ് യാത്രക്കാരുടെയും മുന്നറിയിപ്പ് അവഗണിച്ചാണ് മൈക്കിൾ മുന്നോട്ട് പോയത്. ബൈക്കിന്റെ ശബ്ദം കേട്ട് പരിഭ്രാന്തിപൂണ്ട കാട്ടാന മൈക്കിളിനെ ബൈക്ക് കൊമ്പിൽ കോർത്തെറിയുകയായിരുന്നു. തെറിച്ചുവീണ മൈക്കിൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ആന വീണ്ടും ഇയാളെ ആക്രമിക്കുകയായിരുന്നു.

Also Read: Mukkam Rape Attempt Case: കോഴിക്കോട് മുക്കം പീഡനശ്രമം; ഹോട്ടൽ ഉടമ പിടിയിൽ, മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതം

തുടർന്ന് വനപാലകർ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ച ശേഷം മൈക്കിളിനെ അവിടെ നിന്നും മാറ്റി. ഉടൻതന്നെ വാട്ടർഫാൾ എസ്റ്റേറ്റ് ആശുപത്രിയിലും തുടർന്ന് പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.  സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News