ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ഡൽഹിയിൽ ഇന്ന് നിശബ്ദ പ്രചാരണം. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു.
Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റും ഫെബ്രുവരി 13 ന് കൂടിക്കാഴ്ച നടത്തും
70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ചൂടുപിടിച്ച പരസ്യ പ്രചാരണങ്ങൾക്കൊടുവിൽ അവസാന വോട്ടും ഉറപ്പാക്കാനുള്ള ഓട്ടത്തിലാണ് എല്ലാ പാർട്ടികളും. ഫെബ്രുവരി 8 ശനിയാഴ്ചയാണ് ഫല പ്രഖ്യാപനം. വോട്ടെടുപ്പ് കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 220 അർധസൈനിക യൂണിറ്റുകളും 30000 പോലീസ് ഉദ്യാഗസ്ഥരെയും ഡൽഹിയിൽ വിന്യസിച്ചു.
നാളെ രാവിലെ 7 മണി മുതൽ പോളിംഗ് ആരംഭിക്കും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഡൽഹിയിൽ വൻ വിജയം നേടാനുറച്ചാണ് ബിജെപി രംഗത്തുള്ളത്. മറുവശത്ത് ഭരണം നിലനിർത്താൻ എഎപിയും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പേരിനാണെങ്കിലും കോൺഗ്രസും മത്സര രംഗത്തുണ്ട്.
Also Read: ഫിറ്റ്മെൻ്റ് ഘടകം എങ്ങനെ തീരുമാനിക്കും? ജീവനക്കാരുടെ ശമ്പളം എത്രത്തോളം വർദ്ധിക്കും? അറിയാം...
മദ്യ നയ അഴിമതി മുതല്‍ കുടിവെള്ളത്തില്‍ വിഷം കലർത്തുന്നു എന്നുവരെയുള്ള ആരോപണങ്ങള്‍ അടക്കം ഉയർന്നതായിരുന്നു ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം. ഒരു മാസത്തെ കനത്ത പ്രചാരണമായിരുന്നു ഡൽഹിയിൽ കണ്ടത്. മദ്യ നയ അഴിമതി കേസും കെജ്രിവാളിൻ്റെ വസതിക്ക് കോടികൾ ചെലവാക്കിയതുമാണ് പ്രചാരണത്തിന്റെ തുടക്കത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയായത് എങ്കിലും ക്ഷേമ പദ്ധതികളിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ടു വരാൻ കെജ്രിവാളിന് കഴിഞ്ഞു. ഇതിനിടയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൂടെ നിന്ന് പാർട്ടിയെ പരാജയപ്പെടുത്താൻ നോക്കുകയാണെന്ന് പാർട്ടി ആസ്ഥാനത്ത് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ കേജരിവാൾ ആരോപിച്ചു. ബജറ്റിലെ ആദായ നികുതി ഇളവാണ് ബിജെപിയുടെ പ്രധാന ആയുധം. ഏതായാലും ഡൽഹിയിൽ ഭരണ തുടർച്ചയാണോ? അതോ ബിജെപി പിടിക്കുമോ എന്നത് നമുക്ക് കാത്തിരുന്നു കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.