പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതിയായ ചെന്താമരയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. അയൽവാസിയായ പുഷ്പയെ കൊല്ലാത്തതിൽ നിരാശയുണ്ടെന്ന് ചെന്താമര പറഞ്ഞു. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതൽ കാര്യങ്ങള്‍ ചെന്താമര പൊലീസിനോട് വെളിപ്പെടുത്തിയത്.
താൻ ചെയ്തത് വലിയ തെറ്റാണെന്നും ഒരു ദിവസത്തെ പരോൾ പോലും ആവശ്യപ്പെടില്ലെന്നും ചെന്താമര പറഞ്ഞു. തന്‍റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാള്‍ അയൽവാസിയായ പുഷ്പയാണ്. താൻ പുറത്തിറങ്ങാതിരിക്കാൻ കൂട്ട പരാതി നൽകിയവരിൽ പുഷ്പയും ഉണ്ടെന്നും പുഷ്പയെ വെറുതെ വിട്ടതിൽ നിരാശയുണ്ടെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു.
ഇനി പുറത്തിറങ്ങാത്തതിനാൽ പുഷ്പ രക്ഷപ്പെട്ടു. ആലത്തൂര്‍ ഡിവൈഎസ്‍പി എൻ മുരളീധരന്‍റെ ചോദ്യം ചെയ്യലിലാണ് ചെന്താമരയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിനിടെ തന്നോട് ഭീഷണി ആംഗ്യം കാണിച്ചതായി പുഷ്പ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തും പ്രതി രക്ഷപ്പെട്ട സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തിയത്. തിരുത്തമ്പാടം ബോയൻനഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്തേക്കാണ് പൊലീസ് ചെന്താമരയെ ആദ്യം കൊണ്ടുപോയത്.
കൊല നടത്തിയതും അതിനുശേഷം വീട്ടിലേക്ക് പോയതും മലയിൽ പോയി ഒളിച്ചത് എങ്ങനെയാണെന്നത് ഉള്‍പ്പെടെ യാതൊരു കൂസലുമില്ലാതെയാണ് പ്രതി വിവരിച്ചത്. ഒളിവിൽ കഴിഞ്ഞ കനാലും പൊലീസിന് കാണിച്ചുകൊടുത്തു. കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ്. ഇന്ന് മൂന്ന് മണി വരെയാണ് ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തെളിവെടുപ്പ് ഇന്നും തുടരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.