Sita Ramam Review : ദുൽഖറിന്റെ ഞെട്ടിക്കുന്ന പ്രകടനം; പ്രണയക്കടലിൽ നീന്തിക്കുളിച്ച് സീതയും രാമനും; കൂടെ ഇന്ത്യ - പാക്ക് പ്രശ്‌നങ്ങളും

Sita Ramam Movie Review : ഒരു പ്രണയകാവ്യത്തിന് ഫാന്റസി ആവിഷ്കാരം പോലും നൽകുന്ന ഗംഭീര വിഷ്വൽസും സിനിമയ്ക്ക് ആവശ്യമായ മ്യൂസിക്കും ബിജിഎമ്മും ചേർന്ന് പ്രേക്ഷകനെ ചിത്രത്തോട് ആകർഷിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. 

Written by - ഹരികൃഷ്ണൻ | Last Updated : Aug 6, 2022, 05:04 PM IST
  • ആർമി ഓഫീസറായ രാമൻ എന്ന കഥാപാത്രത്തെ ദുൽഖർ അവിശ്വസനീയമായ പ്രകടനം കാഴ്ച വയ്ക്കുമ്പോൾ സീത മഹാലക്ഷ്മിയായി മൃണാൾ ഞെട്ടിക്കുകയാണ്.
  • പ്രകടനങ്ങൾ കൊണ്ട് വിസ്‌മയം തീർക്കുന്ന ചിത്രമായി 'സീതാരാമം' ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം.
  • ഒരു പ്രണയകാവ്യത്തിന് ഫാന്റസി ആവിഷ്കാരം പോലും നൽകുന്ന ഗംഭീര വിഷ്വൽസും സിനിമയ്ക്ക് ആവശ്യമായ മ്യൂസിക്കും ബിജിഎമ്മും ചേർന്ന് പ്രേക്ഷകനെ ചിത്രത്തോട് ആകർഷിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
Sita Ramam Review : ദുൽഖറിന്റെ ഞെട്ടിക്കുന്ന പ്രകടനം; പ്രണയക്കടലിൽ നീന്തിക്കുളിച്ച് സീതയും രാമനും; കൂടെ ഇന്ത്യ - പാക്ക് പ്രശ്‌നങ്ങളും

കശ്മീരിന്റെ പശ്ചാത്തലത്തിൽ 1970കളിൽ കഥ പറയുകയാണ് സീതാരാമം. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയ്ക്ക് ഗംഭീര അഭിപ്രായമാണ് തീയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്.  ആർമി ഓഫീസറായ രാമൻ എന്ന കഥാപാത്രത്തെ ദുൽഖർ അവിശ്വസനീയമായ പ്രകടനം കാഴ്ച വയ്ക്കുമ്പോൾ സീത മഹാലക്ഷ്മിയായി മൃണാൾ ഞെട്ടിക്കുകയാണ്. പ്രകടനങ്ങൾ കൊണ്ട് വിസ്‌മയം തീർക്കുന്ന ചിത്രമായി 'സീതാരാമം' ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം. 

എടുത്ത് സൂചിപ്പിക്കേണ്ട മറ്റൊരു പ്രധാന ഘടകം ചിത്രത്തിലെ പ്രൊഡക്ഷൻ ഡിസൈൻ തന്നെയാണ്. ഒരു പ്രണയകാവ്യത്തിന് ഫാന്റസി ആവിഷ്കാരം പോലും നൽകുന്ന ഗംഭീര വിഷ്വൽസും സിനിമയ്ക്ക് ആവശ്യമായ മ്യൂസിക്കും ബിജിഎമ്മും ചേർന്ന് പ്രേക്ഷകനെ ചിത്രത്തോട് ആകർഷിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. കശ്മീരും ബാംഗ്ലൂരും ചേർന്നുള്ള ലൊക്കേഷനിലെ ഭംഗി ഒപ്പിയെടുക്കാൻ ക്യമാറ ഡിപ്പാർട്മെന്റിന് സാധിച്ചു. 2 മണിക്കൂർ 40 മിനുട്ട് നീണ്ടുനിൽക്കുന്ന ചിത്രത്തിന് ഒട്ടും ലാഗ് തോന്നിപ്പിക്കാതെ നല്ല കെട്ടുറപ്പുള്ള തിരക്കഥ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രണയത്തേക്കാൾ ഉപരി പ്രണയത്തോട് ചേർത്ത് വായിക്കുന്ന ചില ഘടകങ്ങളും ചിത്രത്തിലുണ്ട്. ഇന്ത്യ - പാക്ക് പ്രശ്നങ്ങൾ ചിത്രം വരച്ചു കാണിക്കുന്നുണ്ട്. കശ്മീരിലെ ജീവിതത്തവും തീവ്രവാദികളും കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളും സിനിമ സംസാരിക്കുന്നുണ്ട്.  ഇന്ത്യ - പാക്കിസ്ഥാൻ പ്രശ്നത്തിൽ സാധാരണയായി ഇന്ത്യക്കാർ എല്ലാവരും നല്ലവരാണെന്നും പാകിസ്ഥാൻകാർ വളരെ മോശക്കാരുമാണെന്നുള്ള ആംഗിളിൽ സിനിമ സംസാരിക്കുന്നുണ്ട്. പണ്ട് മുതലേ സിനിമകളിൽ കണ്ടുവരുന്ന പതിവ് കാഴ്‌ച ഇവിടെയും ആവർത്തിക്കുന്നുണ്ട്. 

ALSO READ: Holy Wound Movie Trailer : മലയാളത്തിലെ ആദ്യ ലെസ്ബിയൻ ചിത്രം ഹോളി വൂണ്ടിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു; ചിത്രം ഉടൻ ഒടിടിയിൽ എത്തും

പ്രകടനങ്ങൾ കൊണ്ട് മികച്ചതാക്കി ചിത്രത്തിൽ മികച്ച വിഷ്വൽസും ചേർന്നുള്ള രസക്കൂട്ടാണ് 'സീതാരാമം'. ദുൽഖർ ആരാധകരെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രകടനമാണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്. ഇമോഷണൽ രംഗങ്ങൾ ഗംഭീരമായി അവതരിപ്പിക്കാൻ ദുൽഖറിന് സാധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ദുൽഖർ - മൃണാൾ താക്കൂർ കോംബോ അതീവ രസമായി സിനിമയിൽ അനുഭവപ്പെട്ടതുകൊണ്ട് തന്നെ പ്രേക്ഷകന് കഥയോട് പൂർണമായി ചേരാൻ സാധിച്ചു എന്നത് മറ്റൊരു പ്രധാന ഘടകമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News