Thiruvananthapuram : അമൃത സുരേഷിനെ (Amritha Suresh) വിശേഷിപ്പിക്കുമ്പോൾ ഇനി ഗായിക എന്ന് മാത്രം വിളിച്ചാൽ പോരാ അഭിനയത്രി എന്നും കൂടി ചേർക്കേണ്ടതായി വരും. അതിനുള്ള തയ്യറെടുപ്പിലാണ് അമൃത ഇപ്പോൾ.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ അമൃത താൻ അഭിനയം പഠിക്കുന്ന ചില ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ മനോരമ ഓൺലൈനുമായി നടത്തിയ അഭിമുഖത്തിലാണ് നിലവിൽ ഗായികയും ഭാവിയിൽ നടിയും കൂടിയാകാൻ പോകുന്ന അമൃത സുരേഷ് താൻ അഭിനയരംഗത്തേക്ക് ലക്ഷ്യവെക്കുന്നു എന്ന് അറിയിച്ചിരിക്കുന്നത്.
"അഭിനയിക്കണമെന്നൊരു ആഗ്രഹം ഇപ്പോൾ തോന്നി തുടങ്ങികയാണ്. കുറെ കാലം മുമ്പ് അങ്ങനെയൊരു ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നില്ല" അമൃത അഭിമുഖത്തിൽ പറഞ്ഞു.
അഭിനയ കളരിയിൽ രണ്ടാഴ്ചത്തെ പരിശീലനം അമൃത പൂർത്തിയാക്കിട്ടുണ്ട്. ആദിശക്തി തിയറ്ററിലാണ് താരം തന്റെ അഭിനയ കളരി പൂർത്തിയാക്കിയത്.
ഏഷ്യനെറ്റിലെ സ്റ്റാർ സിങർ റിയാലിറ്റി ഷോയ്ക്ക് ശേഷം താരത്തെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു എന്നും എന്നാൽ അന്ന് അഭിനയത്തോട് അത്രയ്ക്ക് പാഷൻ തോന്നിട്ടില്ലാത്തതിനാൽ അവയെല്ലാം നിഷേധിച്ചിരുന്നു എന്ന് അമൃത അഭിമുഖത്തിൽ പറഞ്ഞു.
കൂടാതെ ഇപ്പോൾ ചില അവസരങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ട്. ഒരു തയ്യറെടുപ്പ് നടത്തിട്ടാകാം അതിലേക്ക് കാൽചുവട് വെക്കാമെന്ന് കരുതി. അതിനാണ് താൻ പരിശീലനത്തിന് പോയതെന്ന് അമൃത അഭിമുഖത്തിൽ വ്യക്തമാക്കി.
അഭിനയിക്കാൻ തയ്യറാണെന്ന് എല്ലാവരെയും അറിയിക്കാൻ വേണ്ടി മാത്രമാണ് താൻ കളരി അഭ്യാസത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്ന് അമൃത പറഞ്ഞു. ഇനി തനിക്കൊരു അവസരം വന്നാൽ താൻ ഒരിക്കലും വിട്ടുകളയില്ലെന്ന് അമൃത ഉറപ്പിച്ച് പറയുകയും ചെയ്തു.
"പരിശീലനം പൂർത്തിയാക്കിയെന്ന് കരുതി, ഞാൻ നടി അയി എന്നോ എല്ലാം പഠിച്ചു എന്നോ ഒന്നുമല്ല പറയുന്നത്. മറിച്ച് ഒരു തയ്യറെടുപ്പ് നടത്തി. അതാണ് സത്യം" അമൃത പറഞ്ഞു.
പരിശീലനത്തിന് പോയതിന് ശേഷമാണ് സംഗീതവും അഭിനയവും പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണെന്ന് താൻ മനസ്സിലക്കാിയതെന്ന് അമൃത അറിയിച്ചു. ഇപ്പോൾ തനിക്ക് അഭിനയത്തോട് ഒരു കൊതി തോന്നുകയാണെന്ന് ഗായിക കൂട്ടിച്ചേർത്തു.
അടുത്തിടെ അമൃതയുടെ ഭർത്താവായിരുന്ന നടൻ ബാല രണ്ടാമത് വിവാഹിതനായിതിന് പിന്നാലെയാണ് ഗായിക വീണ്ടും വാർത്തയിൽ ഇടം നേടിയത്. ബാല വിവാദത്തിലാകുമ്പോൾ അമൃതയിടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ മറുപടി എന്ന് തോന്നിപ്പിക്കും വിധമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...