Sarkeet First Look: കുടുംബ ചിത്രവുമായി ആസിഫ് അലി എത്തുന്നു; 'സർക്കീട്ട്' ഫസ്റ്റ് ലുക്കെത്തി

സർക്കീട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.   

Written by - Zee Malayalam News Desk | Last Updated : Jan 11, 2025, 06:47 PM IST
  • ഗോവിന്ദ് വസന്തയാണ് സം​ഗീത സംവിധായകൻ.
  • ദിവ്യ പ്രഭ, ദീപക് പറമ്പോൾ, ഒർഹാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  • ഏപ്രിലിൽ ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യും.
Sarkeet First Look: കുടുംബ ചിത്രവുമായി ആസിഫ് അലി എത്തുന്നു; 'സർക്കീട്ട്' ഫസ്റ്റ് ലുക്കെത്തി

ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിൽ പോസ്റ്ററും പുറത്തുവിട്ടു. സർക്കീട്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആസിഫും ഒരു കുട്ടിയുമാണ് പോസ്റ്ററിലുള്ളത്. തമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കീട്ട്. ആക്ഷൻ ഫിലിംസുമായി ചേർന്ന് അജിത് വിനായക ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിനായക അജിത്, ഫ്ലോറിൻ ഡൊമിനിക് എന്നിവരാണ് നിർമാതാക്കൾ. സം​ഗീത് പ്രതാപ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിം​ഗ് കൈകാര്യം ചെയ്യുന്നത്. 

​ഗോവിന്ദ് വസന്തയാണ് സം​ഗീത സംവിധായകൻ. ദിവ്യ പ്രഭ, ദീപക് പറമ്പോൾ, ഒർഹാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിലിൽ ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യും. സൗഹൃദം, കുടുംബം, ഹൃദയംഗമമായ ബന്ധങ്ങൾ എന്നിവയുടെ വൈകാരിക കഥയാണ് ഈ ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 

Also Read: Rekhachithram Review: 'വലിയ ട്വിസ്റ്റുകളോ സസ്പെൻസുകളോ ഇല്ല, ഒരു മികച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ'; ആസിഫ് പൊളിച്ചു, അനശ്വരയും; 'രേഖാചിത്രം' റിവ്യൂ

 

രേഖാചിത്രമാണ് ആസിഫ് അലിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിച്ചത്. പ്രേക്ഷകർ കണ്ട് മറന്ന ഒരു സിനിമയുടെ പരിവർത്തനമാണ് 'രേഖാചിത്രം' എന്ന് ആസിഫ് അലി നേരത്തെ പറഞ്ഞിരുന്നു. അതോടൊപ്പം ഇതൊരു ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറല്ല ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്നും ആസിഫ് അലി പറഞ്ഞു.

മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് രേഖാചിത്രത്തിലെ മറ്റ് താരങ്ങൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News