ടോളിവുഡിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ് പ്രഭാസ്. പലപ്പോഴും താരത്തിന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ പുറത്ത് വരാറുണ്ട്.
ഇപ്പോഴിതാ വീണ്ടും പ്രഭാസിന്റെ വിവാഹം വാർത്തകളിൽ നിറയുകയാണ്. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ തന്‍റെ എക്സ് ഹാൻഡിൽ പങ്കുവച്ച പോസ്റ്റാണ് ഇത്തരം ഒരു അഭ്യൂഹത്തിന് തുടക്കമിട്ടത്.
'പ്രഭാസ്' എന്നെഴുതി ഒരു വധുവിന്‍റെ ചിത്രവുമാണ് പോസ്റ്റ്. പോസ്റ്റ് സംബന്ധിച്ച് എന്തെങ്കിലും വിശദീകരണം നല്‍കുന്നില്ലെങ്കിലും പ്രഭാസ് ഉടൻ വിവാഹിതനാകുമോ എന്ന ചോദ്യമാണ് പോസ്റ്റില്‍ ഉയരുന്നത്.
Prabhas
— Manobala Vijayabalan (@ManobalaV) January 10, 2025
തെലുങ്ക് സിനിമ രംഗത്ത് നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം പങ്കുവെക്കുന്ന വ്യക്തിയാണ് മനോബാല വിജയബാലൻ. പുഷ്പ 2 പ്രിമീയറിനിടെ പരിക്കേറ്റ കുട്ടിയെ അല്ലു അർജുൻ സന്ദര്‍ശിച്ച വീഡിയോ ആദ്യം പുറത്ത് വിട്ടതും ഇദ്ദേഹത്തിന്‍റെ എക്സ് ഹാന്‍റിലിലാണ്.
അതുകൊണ്ട് തന്നെ പ്രഭാസിന്റെ വിവാഹം ഉടനുണ്ടാകുമെന്നാണ് ആരാധകരുടെ അഭിപ്രായം. പോസ്റ്റ് വ്യാപകമായി തെലുങ്ക് സിനിമ രംഗത്ത് ചര്‍ച്ചയായിട്ടുണ്ട്.
വധു ആരെന്ന ചോദ്യവും ഉയരുന്നുണ്ട്. പല നടിമാരുടെ പേരും ആരാധകർ തങ്ങളുടെ അഭിപ്രായമായി പറയുന്നുണ്ട്. ബാഹുബലി നായിക അനുഷ്കയുടെ പേരും ചിലര്‍ ഉന്നയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.