പ്രഭാസിന്റെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരു ടൈം ട്രാവലർ ചിത്രമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിൻറെ സംഭാഷണങ്ങളുടെ രചയിതാവായ സായ് മാധവ് ബുറ. ഇതൊരു പുതിയ ജോണറിൽ എത്തുന്ന സിനിമയായിരിക്കുമെന്നാണ് രചയിതാവ് പറഞ്ഞത്. ചിത്രത്തിൽ ടൈം മെഷീനോ, ടൈം ട്രാവലറോ ഒന്നും തന്നെയില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പ്രൊജക്റ്റ് കെ.
പ്രഭാസിന്‍റെ പിറന്നാൾ ദിവസമാണ് പ്രോജക്ട് കെയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ടത്. പ്രഭാസിനൊപ്പം ദീപികാ പദുക്കോൺ, അമിതാബ് ബച്ചൻ, ദിഷാ പട്നാനി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഒരു മൾട്ടീസ്റ്റാർ ബിഗ് ബജറ്റ് ചിത്രമാണ് പ്രോജക്ട് കെ. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും ചിത്രീകരിക്കുന്ന പ്രോജക്ട് കെ സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. തെലുങ്കിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ വിജയകാന്തി മൂവീസാണ് പ്രോജക്ട് കെയുടെ നിർമ്മാണം. 2020 ലാണ് ചിത്രം അനൗൺസ് ചെയ്തത്.
ALSO READ: Project K Movie: ഇന്ത്യയുടെ അയൺമാനോ പ്രോജക്ട് കെ?
ഒരു സയൻസ് ഫിക്ഷൻ ചിത്രമാകും ഇതെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. റാമോജിറാവു ഫിലിം സിറ്റിയിൽ നിർമ്മിച്ച പക്കാ മോഡേൺ സെറ്റിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിരൽ ചൂണ്ടുന്നത് അയൺമാൻ പോലെ ടെക്നോളജി ബേസിലുള്ള ഒരു സൂപ്പർ ഹീറോ ചിത്രത്തിലേക്കാണ്. ചിത്രത്തിന്‍റെ പോസ്റ്ററിലുള്ള വാചകവും ഈ ഊഹത്തിന് ബലമേറുകയാണ്.
ഹീറോസ് ഡോണ്ട് ബോർൺ, ദെയ് റൈസ് എന്ന വാചകം ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ഒരു സൂപ്പർ ഹീറോയിലേക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രോജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ കൈ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും എന്തോ പ്രത്യേക സ്യൂട്ട് ആ കഥാപാത്രം ധരിച്ചിട്ടുണ്ട്. ഒരു സയൻസ് ഫിക്ഷൻ ചിത്രമാകും പ്രോജക്ട് കെ എന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ തന്നെ പറയുന്നതും പോസ്റ്ററിലെ വാചകവും സ്യൂട്ടും കാണുമ്പോൾ ഒരു ഇന്ത്യൻ മേഡ് അയൺമാനെ തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...