Pathonpatham Noottandu : വേലായുധ പണിക്കരിലേക്കുള്ള സിജുവിന്റെ മാറ്റം; മേക്കോവർ വീഡിയോ പുറത്തുവിട്ടു

മൂന്നാം വാരത്തിലും പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുന്നുവെന്ന് അറിയിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 01:34 PM IST
  • സംവിധായകൻ വിനയൻ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ മേക്കോവർ വീഡിയോ പുറത്തുവിട്ടത്.
  • മൂന്നാം വാരത്തിലും പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുന്നുവെന്ന് അറിയിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • ഓണം റിലീസുകളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്.
Pathonpatham Noottandu : വേലായുധ പണിക്കരിലേക്കുള്ള സിജുവിന്റെ മാറ്റം; മേക്കോവർ വീഡിയോ പുറത്തുവിട്ടു

പത്തൊമ്പതാം നൂറ്റാണ്ട് സിനിമയ്ക്ക് വേണ്ടി സിജു വിൽസൺ നടത്തിയ മേക്കോവറിന്റെ വീഡിയോ പുറത്തുവിട്ടു. സംവിധായകൻ വിനയൻ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ മേക്കോവർ വീഡിയോ പുറത്തുവിട്ടത്. മൂന്നാം വാരത്തിലും പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുന്നുവെന്ന് അറിയിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം എന്നാണ് വിനയൻ പറഞ്ഞിരിക്കുന്നത്. ഓണം റിലീസുകളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. യാദു ലോഹര്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയത്.

പണ്ട് കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥകളോട് പൊരുതിയ വേലായുധ ചേകവരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ സിജുവിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. സെപ്റ്റംബർ എട്ടിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിച്ചത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് എന്നിവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ALSO READ: Vinayan: 'ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത്', വ്യാജ പ്രചരണത്തിനെതിരെ വിനയൻ

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയത്. പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. ഷാജികുമാർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ.  അതേസമയം ചിത്രം പരാജയപ്പെട്ടുവെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് എതിരെ സംവിധായകൻ വിനയൻ രംഗത്തെത്തിയിരുന്നു. സിനിമ നിർമാതാക്കളുടെ പേരിലുള്ള ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം ഫ്ലോപ് ആണ് എന്ന തരത്തിൽ പോസ്റ്റിട്ടത്. എന്നാൽ ഇത് വ്യാജ അക്കൗണ്ട് ആണെന്ന് നിർമ്മാതാക്കൾ അറിയിച്ചുവെന്ന് വിനയൻ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിത്രം പരാജയമാണെന്ന് പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും ഇതിനൊപ്പം ചേർത്തിരുന്നു.

അതേസമയം സിജു വിൽസൺന്റെ പുതിയ ചിത്രം സാറ്റർഡേ നെറ്റിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സിജു വിൽസണിനെ കൂടാതെ നിവിൻ പോളി, അജു വർ​ഗീസ്, സൈജു കുറുപ്പ്  എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്.  അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്‌. ചരിത്ര സിനിമയായ 'കായംകുളം കൊച്ചുണ്ണി'ക്ക്‌ ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. 

പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും 'സാറ്റർഡേ നൈറ്റ്‌' എന്നാണ് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും ലഭിച്ച സൂചന. ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. നിവിന്റെ എന്റർടെയ്നിം​ഗ് ആയിട്ടുള്ള മറ്റൊരു കഥാപാത്രത്തെ വീണ്ടും കാണാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, അന്തരിച്ച നടൻ പ്രതാപ്‌ പോത്തൻ, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

നവീൻ ഭാസ്കറാണ് 'സാറ്റർഡേ നൈറ്റിന്റെ' തിരക്കഥ ഒരുക്കുന്നത്. ആ​ഗസ്റ്റ് 17-ന് പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അസ്‌ലം പുരയിൽ ആണ്. ചിത്രസംയോജനം: ടി ശിവനടേശ്വരൻ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്ക്സ്‌ ബിജോയ് ആണ്. ‌പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി. മേക്കപ്പ്‌: സജി കൊരട്ടി,‌ കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, കളറിസ്റ്റ്‌: ആശിർവാദ്‌, ഡി ഐ: പ്രൈം ഫോക്കസ്‌ മുംബൈ, സൗണ്ട്‌ ഡിസൈൻ: രംഗനാഥ്‌ രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ, ആക്ഷൻ ഡിറക്ടേഴ്സ്‌: അലൻ അമിൻ, മാഫിയാ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, സ്റ്റിൽസ്‌: സലിഷ്‌ പെരിങ്ങോട്ടുകര, പൊമോ സ്റ്റിൽസ്‌: ഷഹീൻ താഹ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌: കാറ്റലിസ്റ്റ്‌, ഡിസൈൻസ്‌: ആനന്ദ്‌ രാജേന്ദ്രൻ,‌ പി.ആർ.ഓ: ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News