കോഴിക്കോട്: ഹിറ്റായാലും പരാജയപ്പെട്ടാലും വീണ്ടും സിനിമ ചെയ്യുമെന്ന് സംവിധായകൻ ഒമർ ലുലു. തൻറെ ചിത്രം നല്ല സമയം തീയ്യേറ്ററുകളിൽ നിന്നും പിൻവലിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ചിത്രത്തിനെതിരെ എക്സൈസ് കേസെടുത്തതോടെയാണ് ചിത്രം തീയ്യേറ്ററിൽ നിന്ന് പിൻവലിക്കുന്നതായി അണിയറ പ്രവർത്തകർ തീരുമാനിച്ചത്.
ഒമർ ലുലുവിൻറെ ഫേസ്ബുക്ക് പോസ്റ്റ്
"നല്ല സമയം" തീയ്യറ്റർ പ്രദർശനം ഇന്നലത്തോടെ അവസാനിപ്പിച്ചു,ഫിലിം ഹിറ്റായാലും പരാജയപെട്ടാലും നമ്മൾ വീണ്ടും സിനിമ ചെയ്യും അവസ്ഥകൾ മാറും എന്ന് മാത്രം.എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു നല്ല സിനിമയുമായി എനിക്ക് തിരിച്ച് വരാൻ സാധിക്കട്ടെ. നല്ല സമയം എനിക്ക് പുതിയ ഒരു അനുഭവം ആയിരുന്നു എല്ലാവർക്കും നന്ദി
നേരത്തേ ഇട്ട പോസ്റ്റിൽ ഒരുപാട് പേർ നിർമ്മാതാവിന്റെ കാര്യം ഓർത്ത് ടെൻഷൻ അടിക്കുന്നതായി കണ്ടു അവരോട് "ആകെ 16 ദിവസം മാത്രമാണ് നല്ല സമയം ഷൂട്ട് ചെയ്‌തത് പിന്നെ Total budget 1cr ആയിട്ട് ഉള്ളു".
ഇപ്പോ തന്നെ OTT അതിൽ കൂടുതൽ സംഖ്യക്ക് ചോദിക്കുന്നുണ്ട് പിന്നെ ടെലിവിഷന്‍ ഡബ് റെറ്റ്സ് ഒക്കെ വേറെ കിട്ടും
അതേസമയം കഴിഞ്ഞ ദിവസം കേരള പോലീസിൻറെ ഫേസ്ബുക്ക് പോസ്റ്റും ഒമർ ലുലു പങ്ക് വെച്ചിരുന്നു. സമയം നല്ലതാകണമെങ്കിൽ സ്വയം വിചാരിക്കണമെന്നും നമ്മുക്ക് മയക്കുമരുന്ന ഉപേക്ഷിക്കാം എന്നും പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾക്കെതിരെ എക്സൈസ് കേസ് എടുത്തത്. അബ്കാരി, എൻഡിപിഎസ് വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.ട്രെയിലറിൽ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായായിരുന്നു പരാതി.നടൻ ഇർഷാദ് നായകനാകുന്ന നല്ല സമയത്തിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് ചിത്രത്തിന് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...