റിലീസായി നാല് ദിവസങ്ങൾക്കുള്ളിൽ തിയറ്ററുകളിൽ നിന്നും പിൻവലിക്കേണ്ടി വന്ന ചിത്രമാണ് ഒമർ ലുലുവിന്റെ നല്ല സമയം. ചിത്രത്തിന്റെ ട്രെയിലറിൽ മാരക ലഹരി മരുന്നായ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ കാണിച്ചു എന്ന പേരിലാണ് എക്സൈസ് വകുപ്പ് നല്ല സമയത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഡിസംബർ 30ന് റിലീസായ ചിത്രം ജനുവരി രണ്ടിന് തിയേറ്ററുകളിൽ നിന്നും പിൻവലിക്കുകയായിരുന്നു. അതിന് പിന്നാലെ നല്ല സമയം ഒടിടിയിൽ ഉടൻ എത്തുമെന്ന് ഒമർ ലുലു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. മാസം രണ്ട് പിന്നിടുമ്പോഴും നല്ല സമയത്തിന്റെ ഒടിടി റിലീസ് മാത്രം നടന്നില്ല.
ഇപ്പോഴിതാ സംവിധായകൻ നല്ല സമയത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. സിനിമയ്ക്കെതിരെ കേസുള്ളതിനാലാണ് ചിത്രത്തിന്റെ ഡിജിറ്റൽ റിലീസ് വൈകുന്നതെന്ന് ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വിസ്താരം പുർത്തിയായിയെന്നും വിധി വന്നതിന് ശേഷം ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിക്കുന്നതാണെന്ന് സംവിധായകൻ വ്യക്തമാക്കി.
ALSO READ : CCL 2023 : 'ആനയെ വച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനെയെ വെച്ച് നടത്തിയത് പോലെ'; സിസിഎല്ലിനെതിരെ ഇടവേള ബാബു
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ പുതിയ സിനിമ "നല്ല സമയം" പോലെ ആകുമോ എന്ന നെഗറ്റീവ് കമ്മന്റ് ചെയുന്ന അണ്ണൻമാരോട്, "നല്ല സമയം" ചെറിയ ബഡ്ജറ്റിൽ പക്ക OTT മൂവി ആയി പ്ളാൻ ചെയ്‌തത് സിനിമയാണ്.
പക്ഷേ തീയേറ്ററിൽ റിലീസ് ചെയ്താൽ മാത്രമേ OTT എടുക്കു എന്ന രീതിയിലേക്ക് OTT platforms നിലപാട് മാറ്റി അത്കൊണ്ടാണ് ലാലേട്ടന്റെ മോൺസ്റ്ററും ഏലോൺ അടക്കം പല സിനിമകളും തീയേറ്ററിൽ റിലീസ് ചെയ്തത്.പക്ഷേ അപ്രതീക്ഷിതമായി വന്ന കേസ് സിനിമയുടെ OTT releaseനെ വരെ ബാധിച്ചു.കേസിന്റെ വിസ്താരം കഴിഞ്ഞു വിധിക്കായി വെയ്റ്റ് ചെയ്യുന്നു വിധി കഴിഞ്ഞു വിധിക്ക് അനുസരിച്ച് OTT Release date അനൗൺസ് ചെയ്യും
പുതിയ ചിത്രം തീയേറ്ററിൽ അടിച്ച് പൊളിച്ച് കാണാൻ പറ്റുന്ന പക്ക അടിപൊളി പടമായിട്ടാണ് പ്ളാൻ ചെയ്യുന്നത്.
ഇത് വരെ കൂടെ നിന്ന എല്ലാവർക്കും ഒരു ലോഡ് സ്നേഹം.
ബാഡ് ബോയിസ്
അതേസമയം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇന്ന് പ്രഖ്യാപിച്ചു. ബാഡ് ബോയ്സ് എന്നാണ് ഒമർ ലുലുവിന്റെ അടുത്ത ചിത്രത്തിന്റെ പേര്. തന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിങ്ങിനും ചങ്ക്സിനും ശേഷം ഒരുക്കുന്ന ഒരു ഒമർ ഫൺ ടാഗിലെത്തുന്ന ചിത്രമാണ് പുതിയതെന്ന് സംവിധായകൻ തന്റെ പോസ്റ്റിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...