ബിഗ് ബോസ് ഹൗസിൽ നിന്നും ഡോക്ടർ റോബിനെ പുറത്താക്കിയതിൽ പ്രതികരണവുമായി അവതാകരനായ മോഹൻലാൽ. അഥിതികൾക്കും ചില അതിർവരമ്പുകൾ ഉണ്ടെന്നും അത് ലംഘിച്ചാൽ എന്താണ് സഭവിക്കുക എന്നതാണ് ഇപ്പോൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഷോയുടേതായി പുറത്തു വിട്ട വീഡിയോയിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ ലാലേട്ടൻ പറയുന്നതായി കാണാൻ സാധിക്കുന്നത്.
മോഹൻലാലിന്റെ വാക്കുകൾ
അതിഥി ദേവോ ഭവ, പക്ഷേ ഇവിടെ എങ്ങനെ എന്ന് കണ്ട് അറിയണം എന്ന് ഞാൻ കഴിഞ്ഞ വീക്ക്‍ലി ടാസ്‍കിനു മുമ്പേ പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ആതിഥേയർ തമ്മിൽ ആദ്യം ഏറ്റുമുട്ടി, ശേഷം അതിഥികളുമായുള്ള സ്വരചേർച്ച ഇല്ലാതായി, പക്ഷേ അതിഥികൾക്കുമുണ്ട് ചില അതിർവരമ്പുകൾ. അത് ലംഘിക്കപ്പെട്ടാലോ?. അതിന്റെ പരിസമാപ്‍തി നമ്മൾ കണ്ടു. എന്തുകൊണ്ടും എന്റെ ഇന്നത്തെ വരവിന് പ്രത്യേകതകൾ ഉണ്ടാകുമെന്നാണ് മോഹൻലാൽ പ്രമോ വീഡിയോയിൽ പറയുന്നത്.
ALSO READ: ബിഗ് ബോസിനും ഈഗോ വരില്ലേ? റോബിൻ വിഷയത്തിൽ പ്രതികരണവുമായി രജിത് കുമാർ
കഴിഞ്ഞ വീക്കിലി ടാസ്ക് ആയ ഹോട്ടൽ ടാസ്കിൽ ഉണ്ടായ കയ്യാങ്കളിയാണ് ഡോ. റോബിൻ പുറത്താകുന്ന നിലയിലേക്ക് എത്തിയത്. തങ്ങൾക്ക് ലഭിച്ച പോയിൻറുകൾ എത്രയെന്ന് ഓരോ മത്സരാർഥിയും ഹാളിൽവച്ച് പറയുന്നതിനിടയിൽ അഖിൽ മാരാരും ജുനൈസും തമ്മിൽ വാക്കു തർക്കവും കയ്യേറ്റവും ഉണ്ടായിരുന്നു. അതിനിടയിൽ അഖിൽ തോൾ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു.ഈ സംഭവത്തിൽ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതിനാണ് റോബിനെ പുറത്താക്കിയത്.
"പോകുന്നെങ്കിൽ ഞാനും മാരാരും ഒന്നിച്ചു പോകും. ഇല്ലെങ്കിൽ ഒരുത്തനും ഇവിടെ പോകില്ല. ഒരു ടാസ്കും ഇവിടെ നടത്തില്ല. ഞാൻ നടത്തില്ല. ഇവിടെ കുളമാക്കും. ഞാൻ സമ്മതിക്കില്ല നടത്താൻ", എന്നൊക്കെ റോബിൻ അലറി . ഇതിന് പിന്നാലെ റോബിനെ കൺഫറെഷൻ റൂമിലേക്ക് ബിഗ് ബോസ് വിളിപ്പിച്ചു. എന്തായിരുന്നു റോബിൻറെ പ്രശ്നം എന്നു ചോദിക്കുകയും ഇതിന് മറുപടിയായി തന്റെ കൺമുന്നിൽ കുറച്ചു കാര്യങ്ങൾ നടന്നു എന്നും പുള്ളിക്ക് (ജുനൈസ്) പരാതി ഉണ്ടായിരുന്നു എന്നും റോബിൻ പറഞ്ഞു.
ഇത് കേട്ട ബിഗ് ബോസ് ഇങ്ങനെയാണോ പ്രതികരിക്കുന്ന രീതി എന്നും ഇത് 24 മണിക്കൂറും ലൈവ് പോയിക്കൊണ്ടിരിക്കുന്ന ഒരു ഫാമിലി ഷോ ആണ്. റോബിൻ ഈ കാണിച്ചതിന്റെ ഉദ്ദേശം എന്താണെന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു. കൂടാതെ റോബിൻ വരുന്നെന്ന് പറഞ്ഞപ്പോൾ തൊട്ട് എല്ലാവരും അതായത് പ്രേക്ഷകർ ഏറെ സന്തോഷിച്ചുവെന്നും ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കുന്ന താങ്കളുടെ രീതി അനുവധിക്കാനാകില്ലെന്നും ബിഗ് ബോസ് പറഞ്ഞു. തുടർന്ന് ഈ വീട്ടിൽ നിന്നും റോബിനെ പുറത്താക്കുകയാണെന്നും ബിഗ് ബോസ് വ്യക്തമാക്കി.
കേരളമൊട്ടാകെ പ്രേക്ഷകരുള്ള ടെലിവിഷൻ പരിപാടിയാണ് ബിഗ് ബോസ്. ഓരോ സീസണിലും പരിപാടിയിൽ എത്തുന്ന മത്സരാർത്ഥിയുടെ പേരിൽ വിവിധ ഫാൻസ് ടീം ആണ് ഉണ്ടാകുന്നത്. ശേഷം അവരെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ സോഷ്യൽ മീഡിയയിൽ തമ്മിലങ്ങോട്ടും ഇങ്ങോട്ടും യുദ്ധം നടക്കുന്നു. അത്തരത്തിൽ നിറയെ ആരാധകരുള്ള രണ്ട് മത്സരാർത്ഥികൾ ആയിരുന്നു ഡോ. റോബിനും, പ്രൊഫസർ രജിത്ത് കുമാറും.
ഇരുവരെയും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സീസൺ 5ൽ അതിഥി മത്സരാർത്ഥികൾ ആയി എത്തിയതായിരുന്നു. അതിനിടെയാണ് അച്ചടക്ക ലംഘനത്തിന്റ പേരിൽ റോബിനെ ഷോയിൽ നിന്നും പുറത്താക്കിയത്. ഇതിൽ പ്രതികരണവുമായി രജിത്തും എത്തിയിരുന്നു. ബിഗ് ബോസിനും റോബിൻ ഈ രീതിയിൽ സംസാരിച്ചപ്പോൾ ഈഗോ ആയി കാണും. അങ്ങനെ സംസാരിച്ചത് ശരിയായില്ലെന്ന് അദ്ദേഹവും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...