മലയാള സിനിമയില്‍ ചരിത്രം കുറിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്. മോളിവുഡിലെ ഏറ്റവും പണം വാരിയ ചിത്രമെന്ന നേട്ടം ഇനി മഞ്ഞുമ്മല്‍ ബോയ്‌സിന് സ്വന്തം. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.
ചിത്രത്തിന്റെ കളക്ഷന്‍ ഇതിനോടകം 176 കോടിയില്‍ എത്തിയിരിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തിലെ ഏക്കാലത്തെയും വലിയ പണം വാരി പടമായത്. 175.50 കോടിയായിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷന്‍. റിലീസ് ചെയ്ത് 21-ാം ദിവസമാണ് മോളിവുഡിന്റെ അഭിമാനമായി മഞ്ഞുമ്മലിലെ പിള്ളേര്‍ മാറിയത്.
ALSO READ: ഒന്നര ലക്ഷം കാഴ്ച്ചക്കാർ; 'ഒരു കട്ടിൽ ഒരു മുറി'യിലെ ലിറിക്കിൽ വീഡിയോ ഗാനം വൈറൽ
കേരളത്തില്‍ വമ്പന്‍ ഹിറ്റായതിന് പിന്നാലെ ചിത്രത്തെ തമിഴകവും ഏറ്റെടുത്തു. ഇതോടെയാണ് കളക്ഷന്‍ കുതിച്ചുയര്‍ന്നത്. ഫെബ്രുവരി 22നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം മുതല്‍ തന്നെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഒപ്പം മൗത്ത് പബ്ലിസിറ്റിയും ലഭിച്ചിരുന്നു. ഇതോടെ കേരളത്തില്‍ നിന്ന് മാത്രം 50 കോടി വാരി മഞ്ഞുമ്മല്‍ ബോയ്‌സ് വരവറിയിച്ചു. വൈകാതെ തന്നെ തമിഴ്‌നാട്ടിലെയും പിന്തുണയുടെ കരുത്തില്‍ ചിത്രം 100 കോടിയിലേയ്ക്ക് കുതിക്കുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം 20 കോടിയോളമാണ് ചിത്രത്തിന്റെ നിർമ്മാണ ചിലവ്. സൂപ്പർ സ്റ്റാറുകളില്ലാതെയാണ് ഒരു ചിത്രം മലയാളത്തിന്റെ നെറുകയിലെത്തിയിരിക്കുന്നത് എന്നതാണ് സവിശേഷത. മഞ്ഞുമ്മൽ ബോയ്സിന്റെ കുതിപ്പിന് മുന്നിൽ മോഹൻലാൽ ചിത്രങ്ങളായ ലൂസിഫറും പുലിമുരുകനുമെല്ലാം കടപുഴകി വീണു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിവരാണ് മഞ്ഞുമ്മൽ ബോയ്സിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.